CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 6 Seconds Ago
Breaking Now

മലയാളി നഴ്‌സ് യുകെയില്‍ അന്തരിച്ചു ; വിടപറഞ്ഞത് കൊല്ലം സ്വദേശിനി

കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

യുകെയില്‍ നഴ്സായ മലയാളി യുവതി കാന്‍സര്‍ ബാധിച്ച് മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ (37) ആണ് മരിച്ചത്.

കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 2017ലാണ് നിര്‍മല യുകെയിലെത്തിയത്.

യുകെയില്‍ സ്റ്റോക്ക്പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കാന്‍സര്‍ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ.

സംസ്‌കാനം നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ ആഗ്രഹം. ഇതിനായി യുകെയിലെ പ്രാദേശിക മലയാളി സമൂഹം ശ്രമം തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.