CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 42 Seconds Ago
Breaking Now

യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ഏഴാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍

ബിര്‍മിംഗ്ഹാം .യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാ മാമാങ്കത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .പ്രാതിനിത്യം കൊണ്ട് ബ്രിട്ടന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന സീറോ മലബാര്‍ സഭ അംഗങ്ങളുടെ പ്രതിഭകള്‍ മാറ്റുരക്കുന്ന  ഏഴാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്  . 

നവംബര്‍ 16 ന് ലീഡ്‌സ് റീജിയണിലെ സ്‌കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടുന്ന കലോത്സവ മത്സരത്തില്‍ രൂപതയിലെ പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പന്ത്രണ്ട് സ്റ്റേജുകളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക . വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധികരിച്ചു. രാവിലെ 8.15 ന് രജിസ്ട്രേഷന്‍ ആരംഭിക്കുകയും 9 .00 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കലോത്സവത്തിലെ ഏറ്റവും പ്രധാന ഭാഗമായ ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയും തുടര്‍ന്ന് ഉദ്ഘാടനവും നടക്കും . കൃത്യം പത്ത് മണിക്ക് തന്നെ മത്സരങ്ങള്‍ എല്ലാ സ്റ്റേജുകളിലും ആരംഭിക്കും . കലോത്സവ വേദിക്കരികില്‍ വി കുര്‍ബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ റീജിയണുകളില്‍ നിന്നും മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് രൂപതതല മത്സരത്തില്‍ യോഗ്യത നേടിയിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെയും ബഹുമാനപ്പെട്ട വൈദീകരുടെയും ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിന്റെയും സാന്നിധ്യം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹീതമായിരിക്കും കലോത്സവ വേദികള്‍ . കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് . കലോത്സത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രുചികരമായ ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഡൈനിങ് ഏരിയയും കലോത്സവ വേദിയില്‍ ഒരുക്കിയിട്ടുണ്ട് . 

ഭക്ഷണം വാങ്ങുന്നതിനായി വിവിധ കൗണ്ടറുകള്‍ ഉണ്ടായിരിക്കുന്നതിനോടൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി പ്രേത്യക കൗണ്ടറുകള്‍ ഒരുക്കുന്നുമുണ്ട് . വൈകുന്നേരം 5.45 ന് മത്സരങ്ങള്‍ സമാപിച്ച് 8 മണിയോടുകൂടി സമ്മാനദാനങ്ങള്‍ പൂര്‍ത്തീകരിക്കത്ത രീതിയിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത് . ഒന്നില്‍കൂടുതല്‍ മത്സരങ്ങള്‍ ഒരേ മത്സരാര്‍ത്ഥികള്‍ക്ക് ഒരേ സമയം വരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത് . ഏതെങ്കിലും മത്സരാത്ഥികള്‍ക്ക് ഒരേസമയം ഒന്നില്‍കൂടുതല്‍ മത്സരങ്ങള്‍ വന്നിട്ടുള്ളവര്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്റേഴ്സ് വഴി ബന്ധപ്പെടേടേണ്ടതാണ്. വിശ്വസ പ്രഘോഷണത്തിന്റെ വലിയ വേദിയാകുന്ന സ്‌കെന്തോര്‍പ്പിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതമുഴുവനും എത്തുന്ന രൂപത കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ആണ് . വിവിധ സ്റ്റേജുകളില്‍ നടക്കുന്ന പ്രോഗ്രാമുകളുടെ സമയക്രമത്തെക്കുറിച്ച് അറിയുന്നതിനായി ബൈബിള്‍ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . http://smegbbiblekalotsavam.com/?page_id=1600 . ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.