CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 55 Minutes 47 Seconds Ago
Breaking Now

യുകെയിലെ 'ഈ മേഖലയില്‍' ആണുങ്ങളെ തോല്‍പ്പിച്ച് പെണ്ണുങ്ങള്‍! രാജ്യത്തെ ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും വനിതകളാകുന്ന ദിനം അകലെയല്ലെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍; മെഡിക്കല്‍ മേഖലയിലെ പുരുഷാധിപത്യത്തിന് അവസാനം!

വെള്ളക്കാരായ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണ്

പുരുഷന്‍മാരുടെ ആധിപത്യമില്ലാത്ത മേഖലകള്‍ ചുരുക്കമാണ്. എന്നാല്‍ ആ അപ്രമാദിത്വം പുതിയ കാലത്ത് പലയിടത്തായി തകിടം മറിയുന്നുണ്ട്. അതില്‍ ഏറ്റവും പുതിയതായി മാറാന്‍ പോകുന്നത് മെഡിക്കല്‍ മേഖലയാണ്. ബ്രിട്ടനിലെ ഡോക്ടര്‍മാരുടെ ശതമാന കണക്കുകളില്‍ പുരുഷന്‍മാരെ മറികടന്ന് വനിതാ ഡോക്ടര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്ന ദിനങ്ങള്‍ അകലെയല്ലെന്നാണ് മെഡിസിന്‍ റെഗുലേറ്റര്‍ പ്രവചിക്കുന്നത്. 

പുരുഷ-വനിതാ ഡോക്ടര്‍മാരുടെ അനുപാതം തുല്യമാകുന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം യുകെയിലെ ലൈസന്‍സ്ഡ് ഡോക്ടര്‍മാരിലെ 49 ശതമാനം പേരും വനിതകളായിരുന്നുവെന്ന് കൗണ്‍സില്‍ പറയുന്നു. അതിനാല്‍ അധികം വൈകാതെ തന്നെ ഈ പ്രൊഫഷനില്‍ ഭൂരിപക്ഷവും സ്ത്രീകളായി മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 

കൂടാതെ വെള്ളക്കാരായ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണ്. 2023-ല്‍ പുതുതായി ജോയിന്‍ ചെയ്ത ഡോക്ടര്‍മാരില്‍ 52 ശതമാനം സ്ത്രീകളാണ്. അതേസമയം ജോലി ഉപേക്ഷിച്ച് പോകുന്ന ഡോക്ടര്‍മാരുടെ ശതമാനത്തില്‍ പുരുഷന്‍മാര്‍ മുന്നിലാണ്- 54%. 

2019 മുതല്‍ 2023 വരെ വെയില്‍സിലാണ് വനിതാ ഡോക്ടര്‍മാരുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്, 26%. ഇംഗ്ലണ്ടില്‍ 23%, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 18%, സ്‌കോട്ട്‌ലണ്ടില്‍ 14% എന്നിങ്ങനെയാണ് വളര്‍ച്ച. 2023-ല്‍ മെഡിസിന്‍ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ചെറിയ വളര്‍ച്ചയുണ്ട്. വിദ്യാര്‍ത്ഥികളില്‍ 60 ശതമാനവും പെണ്‍കുട്ടികളാണ്. 




കൂടുതല്‍വാര്‍ത്തകള്‍.