CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 5 Minutes 55 Seconds Ago
Breaking Now

വസ്ത്രം ധരിച്ച ചിത്രങ്ങള്‍ ഒറ്റ ക്ലിക്കില്‍ നഗ്നചിത്രങ്ങളാക്കും, എഐ സൃഷ്ടിക്കുന്നത് സ്‌ഫോടനാത്മകമായ അവസ്ഥ; വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ വ്യാപകം; ബ്രിട്ടീഷ് നിയമങ്ങള്‍ തങ്ങളെ കൈവിടുന്നുവെന്ന് ഇരകള്‍; സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇരകള്‍

വ്യാജ നഗ്നചിത്രങ്ങളുടെ വിതരണം നിയമവിരുദ്ധമാക്കാന്‍ ഈ മാസം ഓഫ്‌കോം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇരിക്കുകയാണ്

ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ നഗ്നചിത്രം കണ്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. എന്നാല്‍ ആ വ്യക്തി സ്വയം പകര്‍ത്തിയ ചിത്രമായിരിക്കുമോ അതെന്ന് ഒരു നിമിഷം ചിന്തിക്കാന്‍ ഇനി മറക്കേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന തലത്തിലേക്ക് കൈവിട്ട് പോകുന്നത്. 

സാധാരണ നിലയില്‍ വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് എഐ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുന്നത്. എന്നാല്‍ ഈ രീതിയില്‍ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വെറും സാധാരണ കാര്യമായി ബ്രിട്ടനിലെ നീതിന്യായ സംവിധാനങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് പരാതി. 

സ്‌കൂളുകളിലും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്റര്‍നെറ്റ് മാറ്റേഴ്‌സ് അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ 13% കൗമാരക്കാരാണ് ഇത്തരം വ്യാജ ചിത്രങ്ങള്‍ നേരിടേണ്ടി വന്നതായി വ്യക്തമാക്കിയത്. ഈ പ്രതിസന്ധി വലിയ അപകടം സൃഷ്ടിക്കുന്ന നിലയിലേക്ക് വളരുകയാണെന്ന് എന്‍എസ്പിസിസി ചൂണ്ടിക്കാണിക്കുന്നു. 

വ്യാജ നഗ്നചിത്രങ്ങളുടെ വിതരണം നിയമവിരുദ്ധമാക്കാന്‍ ഈ മാസം ഓഫ്‌കോം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇരിക്കുകയാണ്. ഈ വര്‍ഷം ആദ്യം എഐ നഗ്നചിത്രത്തിന് ഇരയായി മാറിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറും, മുന്‍ ലൗ ഐലന്‍ഡ് മത്സരാര്‍ത്ഥിയുമായ 33-കാരി കോളി ജെയിന്‍ ബീച്ച് ഈ നിയമം കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യപ്പെടുന്നു. 

താന്‍ വസ്ത്രം ധരിച്ച് നിന്ന ചിത്രമാണ് ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നഗ്നമാക്കി മാറ്റിയതെന്ന് ഇവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. അത് ഞാന്‍ അല്ലാതിരുന്നിട്ടും, എന്നെ പോലെ ഇരുന്നു. ഇതൊരു തമാശയല്ല. വ്യക്തികളുടെ ഐഡന്റിറ്റി ഉപയോഗിച്ച് വസ്ത്രം അഴിപ്പിക്കുകയാണ്, അവര്‍ ചൂണ്ടിക്കാണിച്ചു. വിവരം പോലീസിനെ അറിയിച്ചപ്പോള്‍ ഇതൊരു കുറ്റകൃത്യമായി കണക്കാക്കാന്‍ പോലും പോലീസ് മടിച്ചെന്ന് ബീച്ച് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.