CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 7 Seconds Ago
Breaking Now

സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്ന് സൂചന

കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും. പദവി സംബന്ധിച്ച് കെപിസിസി പുനസംഘടനക്ക് മുന്‍പ് തീരുമാനം വരും. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന. തീരുമാനം വൈകരുതെന്നും, സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.

ഡല്‍ഹിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ്മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടയാളല്ല താനെന്നും തെരഞ്ഞെടുപ്പ് ജയം നേതൃത്വത്തിനുള്ള അംഗീകാരമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.