CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 44 Seconds Ago
Breaking Now

ഡരാഗ് കൊടുങ്കാറ്റ് രണ്ടാമത്തെ ഇരയുടെയും ജീവനെടുത്തു; കനത്ത കാറ്റില്‍ കാറിന് മുകളിലേക്ക് മരം മറിഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടു; 96 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലെയും, ഇംഗ്ലണ്ടിലെയും വെസ്റ്റ് തീരങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം

ഡരാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ രണ്ടാമത്തെ ഇരയെ കണ്ടെത്തി. കാറില്‍ സഞ്ചരിക്കവെ മരം മറിഞ്ഞ് വീണാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കൊടുങ്കാറ്റ് അതിശക്തമായി തുടരുന്നതിനിടെ ആയിരക്കണക്കിന് ഭവനങ്ങള്‍ ഇരുട്ടിലായി. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയില്‍ ഉടനീളം വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. 

ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് എര്‍ഡിംഗ്ടണിലെ സില്‍വര്‍ ബിര്‍ച്ച് റോഡില്‍ മരം കാറിന് മുകളിലേക്ക് വീണതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. രാവിലെ ലങ്കാഷയറിലാണ് വാനിന് മുകളില്‍ മരണം വീണ് 40-കളില്‍ പ്രായമുള്ള ഒരാള്‍ മരിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

ഇതിനിടെ 175,000-ലേറെ വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ജീവന്‍ അപകടത്തിലാക്കുന്ന അലേര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ മേല്‍ക്കൂരകള്‍ പറിഞ്ഞ് പോകുകയും, മരങ്ങള്‍ മറിയുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നത്. ശക്തമായ കാറ്റിനുള്ള റേഡ് അലേര്‍ട്ടാണ് മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ളത്. 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, വെയില്‍സിലെയും, ഇംഗ്ലണ്ടിലെയും വെസ്റ്റ് തീരങ്ങളിലും ഉള്ളവര്‍ വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ശക്തമായ കാറ്റിനെ അതിജീവിച്ചാണ് പൈലറ്റുമാര്‍ വിമാനം ഇറക്കുകയും, പറത്തുകയും ചെയ്തത്. കാര്‍ഡിഫ് വിമാനത്താവളത്തിന്റെ റണ്‍വെ താല്‍ക്കാലികമായി അടച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.