CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 3 Minutes 52 Seconds Ago
Breaking Now

വിദേശ പൗരന്‍മാര്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങള്‍ ഹോബി? ബ്രിട്ടീഷ് പൗരന്‍മാരെ അപേക്ഷിച്ച് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്ന വിദേശ പൗരന്‍മാരുടെ എണ്ണം മൂന്നിരട്ടി അധികം; കഴിഞ്ഞ വര്‍ഷം 10 മാസത്തിനിടെ അതിക്രമങ്ങള്‍ക്ക് പിടിയിലായത് 9000 വിദേശികള്‍

എല്ലാ കുറ്റകൃത്യങ്ങളും പരിശോധിക്കുമ്പോള്‍ ബ്രിട്ടീഷ് സ്വദേശികളെ അപേക്ഷിച്ച് അറസ്റ്റിലാകുന്ന വിദേശികളുടെ എണ്ണം ഇരട്ടിയാണ്

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പെട്ട് അറസ്റ്റിലാകുന്ന ബ്രിട്ടീഷ് പൗരന്‍മാരേക്കാള്‍ മൂന്നിരട്ടി അധികം വിദേശ പൗരന്‍മാര്‍ ഇത്തരം കേസുകളില്‍ ബ്രിട്ടനില്‍ അറസ്റ്റിലാകുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ ലൈംഗിക കുറ്റവാളികളായ 9000 വിദേശ പൗരന്‍മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 43 സേനകളില്‍ 41 സേനകള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 26.1 ശതമാനം അറസ്റ്റുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ പെട്ടവരുടേതാണ്. പോലീസ് സേനകള്‍, ഹോം ഓഫീസ്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് എന്നിവരുടെ ഡാറ്റ പരിശോധിച്ചാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബ്രിട്ടീഷുകാരേക്കാള്‍ മൂന്നര ഇരട്ടി വിദേശ പൗരന്‍മാര്‍ അറസ്റ്റിലാകുന്നതായി വ്യക്തമായത്. 

ഇതിന് പുറമെ എല്ലാ കുറ്റകൃത്യങ്ങളും പരിശോധിക്കുമ്പോള്‍ ബ്രിട്ടീഷ് സ്വദേശികളെ അപേക്ഷിച്ച് അറസ്റ്റിലാകുന്ന വിദേശികളുടെ എണ്ണം ഇരട്ടിയാണ്. ജനസംഖ്യയില്‍ കേവലം ഒന്‍പത് ശതമാനം മാത്രമുള്ള വിദേശ പൗരന്‍മാരാണ് എല്ലാ അറസ്റ്റുകളിലും 16.1 ശതമാനമെന്നാണ് കണക്കുകള്‍. 48 വിവിധ പൗരന്‍മാരില്‍ ക്രൈം ലീഗ് ടേബിള്‍ പ്രകാരം അല്‍ബേനിയക്കാര്‍, അഫ്ഗാനികള്‍, ഇറാഖി, അള്‍ജീരിയന്‍, സൊമാലിയക്കാര്‍ എന്നിവരാണ് മുന്നിലുള്ളത്. 

ഡെന്‍മാര്‍ക്കിലും, ചില യുഎസ് സ്റ്റേറ്റുകളിലും ഉള്ളത് പോലെ ക്രൈം ലീഗ് ടേബിള്‍ തയ്യാറാക്കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് സീനിയര്‍ ടോറി എംപിമാര്‍ ആവശ്യപ്പെട്ടു. ഇതുവഴി വിസ, നാടുകടത്തില്‍ നയങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.