CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes Ago
Breaking Now

എന്തുകൊണ്ട് 'റേച്ചല്‍' റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ 'റേച്ചല്‍' സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ വിവാദങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമായത് എന്ന ചര്‍ച്ചകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

സിനിമയുടെ ടെക്നിക്കല്‍ ജോലി പൂര്‍ത്തിയാകാത്തതു കൊണ്ടാണ് റേച്ചല്‍ വൈകുന്നത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷ വ്യക്തമാക്കിയിരിക്കുന്നത്. ''ഹണി റോസ് നായികയായ 'റേച്ചല്‍' എന്ന സിനിമയുടെ ടെക്നിക്കല്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സര്‍ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.''

''റിലീസിന് 15 ദിവസം മുമ്പെങ്കിലും സെന്‍സര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയെ കുറിച്ച് പിന്നീട് അറിയിക്കുന്നതാണ്'' എന്നാണ് ബാദുഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, റേച്ചല്‍ ചിത്രത്തില്‍ ഇറച്ചുവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നല്‍കുകയും ബോബി ജയിലിലാകുകയും ചെയ്തത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.