സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ പ്രതിയല്ലെന്ന് പൊലീസ്. ഇയാള്‍ക്ക് പ്രതിയുടെ രൂപ സാദൃശ്യം മാത്രമേ ഉള്ളു എന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തു. സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.