CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 54 Minutes 8 Seconds Ago
Breaking Now

മോശം വീടുകള്‍ നല്‍കിയാല്‍ ലാന്‍ഡ്‌ലോര്‍ഡിന് പണി; വാടകക്കാര്‍ക്ക് പൂപ്പല്‍ ഒഴിവാക്കി, മെച്ചപ്പെട്ട വീടുകള്‍ നല്‍കണം; വരും മാസങ്ങളില്‍ വരുന്നത് സുപ്രധാന മാറ്റങ്ങള്‍; അപകടകരമായ അവസ്ഥകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ഒക്ടോബറില്‍

24 മണിക്കൂറിനുള്ളില്‍ അടിയന്തര അപകടങ്ങള്‍ എല്ലാം റിപ്പയര്‍ ചെയ്ത് നല്‍കാനും നിബന്ധനയില്‍ പറയുന്നു

മോശം വീടുകളില്‍ താമസിക്കാന്‍ വാടകക്കാരെ നിര്‍ബന്ധിച്ചാല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഇനി കോടതി കയറേണ്ടി വരും. വീടുകളിലെ പൂപ്പലും, കേടുപാടുകള്‍ ഒഴിവാക്കി നല്‍കാത്ത ഉടമകളാണ് കോടതി നടപടികള്‍ നേരിടേണ്ടി വരിക. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളാണ് ഇംഗ്ലണ്ടിലെ സോഷ്യല്‍ ഹൗസിംഗ് മേഖലയിലെ അപകടകരമായ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന് നടപടി വരുന്നത്. 2020-ല്‍ റോച്ച്‌ഡേലില്‍ കുടുംബത്തോടൊപ്പം താമസിച്ച രണ്ട് വയസ്സുള്ള അവാന്‍ ഇഷാക് വീട്ടിലെ പൂപ്പല്‍ബാധ നേരിട്ട് മരണപ്പെട്ടിരുന്നു. ഈ കുഞ്ഞിന്റെ പേരിലാണ് നിയമം വരുന്നത്. ഒരു നിശ്ചിത കാലയളവില്‍ വീടുകളുടെ മോശം അവസ്ഥ പരിശോധിച്ച് ശരിയാക്കണമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് മേല്‍ വരുന്ന നിബന്ധന. 24 മണിക്കൂറിനുള്ളില്‍ അടിയന്തര അപകടങ്ങള്‍ എല്ലാം റിപ്പയര്‍ ചെയ്ത് നല്‍കാനും നിബന്ധനയില്‍ പറയുന്നു. 2027 മുതല്‍ നിബന്ധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടെ എല്ലാ തരം അപകടാവസ്ഥകളും ലാന്‍ഡ്‌ലോര്‍ഡ്‌സ് ഒഴിവാക്കി നല്‍കേണ്ടിവരും. ആദ്യ ഘട്ടത്തിന് ശേഷം അമിതമായ തണുപ്പ്, അമിതമായ ചൂട്, വീഴ്ചകള്‍, സ്ട്രക്ചറല്‍ തകര്‍ച്ചകള്‍, തീപിടുത്തം, വൃത്തി പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം 2026 മുതല്‍ ഈ നിബന്ധനകളില്‍ ഇടംപിടിക്കും. അപകടകരമായ വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ പദ്ധതി തുടര്‍ന്നും അനുവദിക്കാന്‍ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ വ്യക്തമാക്കി. റെന്റേഴ്‌സ് റൈറ്റ്‌സ് ബില്ലിലൂടെ പ്രൈവറ്റ് റെന്റഡ് മേഖലയും സമാനമായ അധികാരത്തിലേക്ക് എത്തിക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.