CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 3 Seconds Ago
Breaking Now

'വിനോദയാത്ര പോയപ്പോള്‍ നഗ്‌നദൃശ്യം പകര്‍ത്തി, അത് കാട്ടി ഭീഷണിപ്പെടുത്തി'; പത്തനംതിട്ടയില്‍ ആത്മഹത്യ ചെയ്ത ഗായത്രിയുടെ അമ്മ

മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു.

പത്തനംതിട്ടയില്‍ ആത്മഹത്യ ചെയ്ത പത്തൊമ്പത്കാരി ഗായത്രിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അമ്മ രാജി. അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഗായത്രിയെ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറഞ്ഞു. നേരത്തെയും അധ്യാപകനെതിരെ അമ്മ രംഗത്തെത്തിയിരുന്നു.

മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും രാജി ആരോപിച്ചു. അതേസമയം അധ്യാപകനില്‍ നിന്ന് ഗായത്രി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചിരുന്നു. 

അതേസമയം പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടല്‍ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ഥിയായ മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടൂരിലെ ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്ന ഗായത്രി. ഗായത്രിയുടെ മരണത്തിന് പിന്നില്‍ പരിശീലന കേന്ദ്രത്തിലെ അധ്യാപകനാണെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.