
















വിവാദ പ്രസ്താവനയ്ക്ക് ശേഷം ഗുരുവായൂരില്‍ വിവാദ ഫ്‌ലക്‌സുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ പട്ടികയായി കൊടുത്താണ് ഫ്‌ലക്‌സ് ബോര്‍ഡ്. ബിജെപി പതാകയുടെ നിറത്തിലെ ബോര്‍ഡിലെ പച്ച നിറമുള്ള ഭാഗത്താണ് 1977 മുതല്‍ ഉള്ള എംഎല്‍എമാരുടെ പേരുകള്‍. കാവി നിറമുള്ള ഭാഗത്ത് ഇത് മാറണം എന്നും പറയുന്നു.
1977, 1980 -ബിവിഎസ് തങ്ങള്‍
1982, 1987 - പി.കെ.കെ. ബാവ
1996 - പി.ടി. കുഞ്ഞു മുഹമ്മദ്
2001 - പി.കെ.കെ. ബാവ
2006, 2011, 2016 - കെ.വി. അബ്ദുല്‍ ഖാദര്‍
2021 - എന്‍.കെ. അക്ബര്‍
ഇങ്ങനെയാണ് എംഎല്‍എമാരുടെ പേരുകള്‍ പട്ടികയായി കൊടുത്തത്.
ഇത്തരം ബോര്‍ഡ് വര്‍ഗീയത പറയുന്നതാണ് എന്ന് വിമര്‍ശിച്ച് യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി. ഗുരുവായൂരില്‍ വോട്ടര്‍മാര്‍ക്ക് വേണ്ടത് മതമല്ല, ഗ്യാസാണെന്നാണ് സിപിഎം സ്ഥാനാര്‍ത്ഥി അക്ബറിന്റെ മറുപടി. ഗുരുവായൂരിന്റെ മണ്ണില്‍ വര്‍ഗീയതയുടെ വിത്ത് വിതക്കുകയാണ് ഗോപാലകൃഷ്ണനെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി സി എച്ച് റഷീദ് ആരോപിച്ചു.
ക്ഷേത്ര നഗരി എന്ന് കേള്‍വി കേട്ട ഗുരുവായൂരില്‍ കഴിഞ്ഞ കുറെകാലങ്ങളായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല എന്നായിരുന്നു സ്ഥാനാര്‍ത്ഥി ആകുന്നതിന് തൊട്ടു മുമ്പ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഇതിനെതിരെ ഹൈക്കോടതിയെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നിയമനടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും വിവാദ ഫ്‌ലക്‌സ്.