CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 34 Seconds Ago
Breaking Now

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര...യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

പെന്‍ഷന്‍ അവകാശമാക്കും, ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്', മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

പെന്‍ഷന്‍ അവകാശമാക്കും, ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങള്‍. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുന്‍കാല പദ്ധതിയായ 'ആശ്രയ' പദ്ധതി പരിഷ്‌കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ - പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്, സൗജന്യ റേഷന്‍ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.