Breaking Now

ഇസ്രത്‌ ജഹാന്‍ വ്യാജ കേസ്; സിബിഐ - ഐ ഐ ബി പോര് മുറുകുന്നു

ഇസ്രത്‌ ജഹാന്‍ അടക്കം മൂന്നു പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. - ഐ ഐ ബി പോര് മുറുകുന്നു.

പോര് മുറുകി ഒടുവിൽ അത് രാജ്യസുരക്ഷയുള്‍പ്പെടെ വിഷയങ്ങളിലും ചെളിവാരിയെറിയുന്നതിലേക്കു നീങ്ങുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ സർക്കാർ ആണെന്നുള്ള പുതിയ ആരോപണമാണ് ഇപ്പോൾ പുതിയ വിവാദമായിരിക്കുന്നത്. ഇസ്രത്ത് ജഹാന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ പറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്. മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിശദീകരിച്ചത്. പാക് ചാര സംഘടന ഐഎസ്ഐയുടെ വാദമാണു വര്‍മ പറയുന്നതെന്ന് അപ്പോള്‍ത്തന്നെ താന്‍ മറുപടി കൊടുത്തതായും മണി പറയുന്നു. വിവാദത്തെക്കുറിച്ചു വര്‍മ പ്രതികരിച്ചില്ല. 




കൂടുതല്‍വാര്‍ത്തകള്‍.