ലിവര്‍പൂള്‍: യു.കെ യില്‍ പ്രവാസി മലയാളികള്‍ ഏറെ തിങ്ങിപാര്‍ക്കുന്ന ലിവര്‍പൂളില്‍ ലിംക പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നോര്‍ത്ത് വെസ്‌റ് റീജിയണില്‍ തുടക്കകാലം മുതല്‍ വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് (ലിംക) യുകെയിലെ പ്രവാസി മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. 2025 - 26 പ്രവര്‍ത്തന കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ ഫെബ്രുവരി 22 ന് വെസ്റ്റ് ഡര്‍ബി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരീഷ് ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
ഭാരവാഹികള്‍ :-
ജേക്കബ് വര്‍ഗീസ് (ചെയര്‍ പേഴ്‌സണ്‍) , ഡോ. ശ്രീഭ രാജേഷ്( വൈസ് ചെയര്‍), റീന ബിനു (സെക്രട്ടറി), വിബിന്‍ വര്‍ഗീസ് (ജോ.സെക്രട്ടറി),ആന്‍സി സ്‌കറിയ (ട്രഷറര്‍), മനോജ് വടക്കേടത്ത് (ജോ.ട്രഷറര്‍), ബിനു മൈലപ്ര (പി ആര്‍ ഒ). എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി
തോമസ്‌കുട്ടി ഫ്രാന്‍സിസ്, അജി ജോര്‍ജ്, തമ്പി ജോസ്, ബിജു പീറ്റര്‍, രാജി മാത്യു, തോമസ് ഫിലിപ്പ്, ചാക്കോച്ചന്‍ മത്തായി, ഡ്യൂയി ഫിലിപ്പ്, ലിബി തോമസ്, റാണി ജേക്കബ്, ജിസ്മി നിതിന്‍, ദീപ്തി ജയകൃഷ്ണന്‍, ഷിനു മത്തായി, ബിനോജ് ബേബി, നിധീഷ് സോമന്‍, സജിത്ത് തോമസ്, ജയ്ജു ജോസഫ്, അനില്‍ ജോര്‍ജ്ജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂള്‍ മലയാളികളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തന കാലഘട്ടത്ത് സമഗ്രമായ പ്രവാസി ജനകീയ പദ്ധതികള്‍ തുടരുകയെന്നത് ലിംകയുടെ പ്രധാന ലക്ഷ്യമാണെന്ന് ഭാരവാഹികള്‍ പ്രസ്താവിച്ചു.