ബ്രിട്ടനില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ സംഘങ്ങള്‍ വൈദ്യുതി മോഷ്ടിച്ച് കഞ്ചാവ് ഫാമുകള്‍ നടത്തിയ സംഭവത്തില്‍ എട്ട് ക്രിമിനലുകള്‍ക്ക് ജയില്‍ശിക്ഷ. റോഡുകള്‍ കുഴിച്ച്, വൈദ്യുതി വഴിതിരിച്ചുവിട്ട് ഫാമുകള്‍ക്കായി വിനിയോഗിച്ച സംഘത്തെയാണ് ലിവര്‍പൂള്‍ കോടതി ശിക്ഷിച്ചത്.
ക്രിമനലുകള്‍ ഒരു യഥാര്‍ത്ഥ കമ്പനിയെ മറയായി ഉപയോഗിച്ചാണ്, ജോലിക്കാരായി നടിച്ച് റിപ്പയറുകള്‍ക്കായി റോഡുകള്‍ കുഴിച്ച് പണി നടത്തിയത്. എന്നാല്‍ വന്‍തോതില്‍ ഇത്തരത്തില്‍ വൈദ്യുതി മോഷണം നടന്നതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് വ്യക്തമാക്കി.
കഞ്ചാവ് വന്‍തോതില്‍ വളര്‍ത്തിയിരുന്ന വീടുകളിലേക്കും, വെയര്‍ഹൗസിലേക്കും, ഷോപ്പുകളിലേക്കും വൈദ്യുതി മെയിന്‍ വെട്ടിയ ശേഷം വിതരണം നടത്തുകയാണ് ചെയ്തത്. അല്‍ബേനിയയില്‍ നിന്നും ഉള്‍പ്പെടെയുള്ള കുറ്റകൃത്യ സംഘങ്ങളാണ് വ്യവസായ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടത്തിയത്.
മൂന്ന് വര്‍ഷമായി ഈ പുരുഷന്‍മാര്‍ക്ക് എതിരായി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കഞ്ചാവ് കൃഷിക്കായി വൈദ്യുതി വഴിതിരിച്ചുവിട്ടത്. ഈ കാലയളവില്‍ 253,980 പൗണ്ടിന്റെ വൈദ്യുതിയാണ് സംഘം മോഷ്ടിച്ചത്. ഇതുവഴി 7 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കഞ്ചാവാണ് ഇവര്‍ ഉത്പാദിപ്പിച്ചത്.
ഇലിവ് 8 സിവില്‍സ് & യൂട്ടിലിറ്റീവ് ലിമിറ്റഡിന്റെ ജീവനക്കാരായി വേഷമിട്ട് കമ്പനി വാഹനങ്ങളില്‍ വിവിധ മേഖലകളില്‍ എത്തുന്ന ക്രിമിനലുകള്‍ വഴികള്‍ തടഞ്ഞ് പരസ്യമായി കുഴിയെടുത്ത്, കേബിളുകള്‍ വിച്ഛേദിച്ച് കഞ്ചാവ് ഫാമുകളിലേക്ക് നേരിട്ട് സപ്ലൈ ചെയ്യുകയാണ് ചെയ്തിരുന്നത്.