CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 42 Seconds Ago
Breaking Now

അവന്‍ കഞ്ചാവ് വലിക്കും, എങ്കിലും സമാധാനപ്രിയന്‍.. കുംഭമേളയ്ക്കെത്തിയ സന്യാസിമാരുടെ കൈയ്യിലുള്ളത്രയും അവന്റേല്‍ ഇല്ല; മേക്കപ്പ്മാനെ പിന്തുണച്ച് സംവിധായകന്‍ രോഹിത്

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന്‍ ആര്‍ജി വയനാടനെ പിന്തുണച്ച് 'കള' സിനിമാ സംവിധായകന്‍ രോഹിത് വിഎസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടന്‍ പ്രശ്നക്കാരനല്ല എന്നാണ് സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ആളാണ് വയനാടന്‍ എന്നാണ് രോഹിത് പറയുന്നത്.

'അതെ, അവന്‍ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവന്‍. ഒരിക്കലും വയലന്‍സ് കാണിച്ചിട്ടില്ല. കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല'' എന്നാണ് രോഹിത് പറയുന്നത്.

കള, ഇബ്ലിസ്, അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വിഎസ്. അതേസമയം, ഞായാറാഴ്ച പുലര്‍ച്ചെ 'അട്ടഹാസം' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് മേക്കപ്പ്മാന്‍ പൊലീസിന്റെ പിടിയിലായത്.

 




കൂടുതല്‍വാര്‍ത്തകള്‍.