സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 'സുഹൃത്തിനെ' കാണാനെത്തിയ ബ്രിട്ടീഷ് വനിതയെ ഡല്‍ഹി ഹോട്ടലില്‍ ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ ബലാത്സംഗത്തിന് പുറമെ സഹായം തേടിയപ്പോള്‍ ഹോട്ടല്‍ ലിഫ്റ്റില്‍ വെച്ച് മറ്റൊരു പുരുഷനും ഇവരെ ലൈംഗികമായി ഉപദ്രവിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ മേഖലയില്‍ വെച്ചാണ് സംഭവം. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയത്തിലായതെന്ന് പോലീസ് വ്യക്തമാക്കി. പതിവായി ചാറ്റിംഗ് നടത്തിയിരുന്നു. ഒടുവില്‍ സുഹൃത്തിനെ നേരില്‍ കാണാനായി യുവതി ഇന്ത്യയിലെത്തുകയായിരുന്നു.
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിത ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മഹിപാല്‍പൂരിലെ ഹോട്ടലിലാണ് മുറിയെടുത്തത്. ചൊവ്വാഴ്ച യുവതിയെ കാണാനായി പ്രതി മുറിയിലെത്തി. എന്നാല്‍ സുഹൃത്തിന്റെ രീതികളില്‍ അസ്വസ്ഥമായതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതിന് പിന്നാലെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. അലാറം മുഴക്കിയ ശേഷം ഇവര്‍ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ സഹായിക്കാമെന്ന് പറഞ്ഞ് മറ്റൊരാള്‍ കൂടി ഒരു തന്നെ ഹോട്ടല്‍ ലിഫ്റ്റില്‍ ഉപദ്രവിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തി.
രണ്ട് പ്രതികളും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവം പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലും അറിയിച്ചു.