CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 14 Minutes 33 Seconds Ago
Breaking Now

പി. ജയചന്ദ്രന് സംഗീതാര്‍ച്ചന - 'ഭാവഗീതം'- മഴവില്‍ സംഗീതം ഫ്‌ലാഷ് മ്യൂസിക്കല്‍ നൈറ്റ് 15 ന് ശനിയാഴ്ച്ച, പൂളില്‍

പൂള്‍: മലയാളികളുടെ സ്വന്തം ഭാവഗായകന്‍ യശ്ശശരീരനായ ശ്രീ പി ജയചന്ദ്രന് 'മഴവില്‍ സംഗീതം' സംഗീതാര്‍ച്ചന അര്‍പ്പിക്കുന്നു. യു കെ യിലെ പ്രശസ്ത ഗായകര്‍ പങ്കുചേരുന്ന മഴവില്‍ സംഗീതം ഫ്‌ലാഷ് മ്യൂസിക്കല്‍ നെറ്റിലൂടെ പ്രിയ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തില്പരം ഗാനങ്ങള്‍ക്ക് ജീവന്‍ പകര്‍രുകയും ചെയ്ത  പി ജയചന്ദ്രന്‍ സാറിന് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് സംഗീതാര്‍ച്ചന സമര്‍പ്പിക്കും. അര്‍ഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും പ്രിയ ഭാവഗായകന് ആരാധകവൃന്ദത്തോടൊപ്പം മഴവില്‍ സംഗീതം പൂളില്‍ സമര്‍പ്പിക്കുക.

മഴവില്‍ സംഗീതം ഫ്ളാഷ് മ്യൂസിക്കല്‍ നൈറ്റിന് വേദിയാവുക പൂളിലുള്ള ബ്രോഡ്‌സ്റ്റോണ്‍ വാര്‍ മെമ്മോറിയല്‍ ഹാളാണ്. സംഗീത വിരുന്നിനൊപ്പം, മികവുറ്റ നൃത്ത നൃത്യങ്ങളും , മിമിക്‌സ് പരേഡും അടക്കം ആകര്‍ഷകമായ പരിപാടികള്‍  ഉണ്ടായിരിക്കുന്നതാണ്.---

 

വൈകുന്നേരം ആറു മണിക്കരംഭിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് രാത്രി പത്തു മണിവരെ നീണ്ടു നില്‍ക്കും.

യുകെയിലെ പ്രശസ്തമായ 'മട്ടാഞ്ചേരി റെസ്റ്റോറന്റ്' ഒരുക്കുന്ന ഫുഡ്സ്റ്റാളും വേദിയോടനുബന്ധിച്ച് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.  ഫ്‌ലാഷ് മ്യൂസിക്കല്‍ നൈറ്റിന്  LED സ്‌ക്രീനിലൂടെ മാസ്മരിക പശ്ചാത്തലമൊരുക്കുന്നതും, നൂതന സാങ്കേതിക മികവുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം ചെയ്യുന്നതും യുകെയിലെ പ്രശസ്തമായ 'ഗ്രേസ് മേലോഡീസ് ഹാംപ്ഷ്യര്‍' ആണ്.

 

ഒരു നല്ല സംഗീത കലാ സന്ധ്യ ആസ്വദിക്കുവാന്‍ എല്ലാ സംഗീത പ്രേമികളെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

 

Contact: Aneesh George 07915061105 Shinu Cyriac 07888659644 

Robins Pazhukkayil : 07872958973

 

Venue: Broadstone War Memorial Hall Tudor Rd, Broadstone, Poole, Broadstone BH18 8AW

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.