CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes 25 Seconds Ago
Breaking Now

കുഞ്ഞുങ്ങള്‍ക്ക് വീട്ടുകാര്‍ പറയുന്ന ലിംഗം എഴുതിക്കൊടുക്കുന്ന എന്‍എച്ച്എസ്? കുട്ടികളെ അപകടത്തിലാക്കുന്ന ഗുരുതര രീതിക്ക് അടിയന്തര നിരോധനം പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; മെഡിക്കല്‍ രേഖകളില്‍ തോന്നുംപടി ലിംഗം രേഖപ്പെടുത്തല്‍ ഇനി നടക്കില്ല

18 വയസ്സില്‍ താഴെ ലിംഗ മാറ്റത്തിനും, പുതിയ എന്‍എച്ച്എസ് നമ്പറിനുമായി നല്‍കിയ എല്ലാ നടപടിക്രമങ്ങളും, പുതിയ അപേക്ഷകളും നിര്‍ത്തലാക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി

ആണ്, പെണ്ണ്, അതിന് അപ്പുറത്തേക്ക് വരുന്ന മാനസികവും, ശാരീരികവുമായ ലിംഗ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ അല്‍പ്പം കൂടി വലുതാകണം. കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കവെ ജനിക്കുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് രണ്ട് രീതിയില്‍ മാത്രമായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് നിര്‍ണ്ണയിക്കേണ്ടത് ഡോക്ടര്‍മാരാണ്. പക്ഷെ എന്‍എച്ച്എസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്ന ലിംഗം എഴുതിക്കൊടുക്കുന്ന രീതി നിലനിന്നിരുന്നു. ഈ പരിപാടിക്ക് അടിയന്തരമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി. 

മെഡിക്കല്‍ രേഖകളില്‍ കുട്ടികളുടെ ലിംഗം മാറ്റി എഴുതുന്ന രീതിക്കാണ് വെസ് സ്ട്രീറ്റിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന ആശങ്കകളാണ് വിലക്കിലേക്ക് എത്തിച്ചത്. കുട്ടികളുടെ ലിംഗം രേഖപ്പെടുത്തുന്നതില്‍ മാറ്റം വരുത്താന്‍ നിലവില്‍ ചുരുങ്ങിയ പ്രായം നിലനില്‍ക്കുന്നില്ല. ഇത് ഉപയോഗപ്പെടുത്തിയാണ് ഔദ്യോഗിക രേഖകളില്‍ കൃത്രിമം കടന്നുകൂടിയിരുന്നത്. 

എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കിയ ഹെല്‍ത്ത് സെക്രട്ടറി, കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്നും ചൂണ്ടിക്കാണിച്ചു. ഗുരുതര സുരക്ഷാ വീഴ്ചകള്‍ നടക്കുന്നതായി ഗവണ്‍മെന്റ് കമ്മീഷന്‍ ചെയ്ത റിവ്യൂവിലാണ് വ്യക്തമായത്. സള്ളിവാന്‍ റിവ്യൂ പ്രകാരം ഒരു അമ്മ ആവശ്യപ്പെട്ടത് പ്രകാരം ആഴ്ചകള്‍ മാത്രം പ്രായമായ കുഞ്ഞിന്റെ ലിംഗം രേഖകളില്‍ മാറ്റി എഴുതാന്‍ ജിപി തയ്യാറാകുകയും, കുട്ടിക്ക് പുതിയ എന്‍എച്ച്എസ് നമ്പര്‍ നല്‍കുകയും ചെയ്‌തെന്നാണ് കണ്ടെത്തിയത്. 

ഇതോടെയാണ് 18 വയസ്സില്‍ താഴെ ലിംഗ മാറ്റത്തിനും, പുതിയ എന്‍എച്ച്എസ് നമ്പറിനുമായി നല്‍കിയ എല്ലാ നടപടിക്രമങ്ങളും, പുതിയ അപേക്ഷകളും നിര്‍ത്തലാക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചത്. ഈ നീക്കത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫ ആലീസ് സള്ളിവാന്‍ സ്വാഗതം ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.