തന്നെ ആളുകള്‍ എന്തിനാണ് ഇത്രയധികം വെറുക്കുന്നതെന്ന് മനസിലായിട്ടില്ലെന്ന് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. രാജപ്പന്‍ എന്ന വിളികളോടെയാണ് പലരും നടനെ വിശേഷിപ്പിച്ചിരുന്നത്. അഹങ്കാരി, ജാഡ തുടങ്ങി നിരവധി പഴികളും പൃഥ്വി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
'എന്നെ ആളുകള്‍ ഇപ്പോഴും വെറുക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ഇഷ്ടമാകില്ല. ഇത് പണ്ട് മുതലേ നടക്കുന്ന കാര്യമാണ്. ഞാന്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. എനിക്ക് അറിയേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍, എന്റെ ജനറേഷനിലുള്ളവരില്‍ എത്രപേര്‍ക്ക് എന്നെക്കാള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും അറിയും എന്നാണ്.'
'അന്നത്തെ സൈബര്‍ അറ്റാക്കിന്റെ സമയത്ത് ഞാന്‍ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ ഇങ്ങനെ എന്നെ ആക്രമിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്താണ് കാരണം എന്ന് അറിഞ്ഞാലല്ലേ നമുക്ക് അത് തിരുത്താന്‍ സാധിക്കുള്ളൂ. പിന്നീട് ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാതായി. അതിനെ അതിന്റെതായ വഴിക്ക് വിട്ടു. അതാണ് ശരിയെന്ന് എനിക്ക് മനസിലായി'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.