കാത്തലിക് സ്‌കൂളില്‍ അധ്യാപിക. അവര്‍ക്ക് മറ്റൊരു തരത്തിലുള്ള ജീവിതമുണ്ടെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. എന്തായാലും ഇത്തരത്തില്‍ ഒരു അധ്യാപിക ഓണ്‍ലൈനില്‍ അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്ന ഹോബി നടത്തുന്നതായി വ്യക്തമായതോടെയാണ് ഇവര്‍ക്കെതിരെ നടപടി വന്നത്. ഒണ്‍ലിഫാന്‍സിലൂടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതായി രക്ഷിതാക്കളാണ് കണ്ടെത്തിയത്.
നോര്‍ത്തേണ്‍ ഇറ്റലിയിലെ ട്രെവിസോയിലുള്ള നഴ്‌സറി സ്‌കൂളില്‍ നിന്നും 29-കാരി എലെനാ മാരാഗയെയാണ് ലീവില്‍ അയച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവാണ് അധ്യാപിക ഓണ്‍ലൈനില്‍ അശ്ലീല കണ്ടന്റ് വില്‍പ്പന നടത്തുന്നതായി തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ മറ്റ് രക്ഷിതാക്കളെയും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം സ്‌കൂളിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചത്. ഓണ്‍ലൈനിലെ അശ്ലീല അക്കൗണ്ട് നീക്കം ചെയ്യാനായി ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ഇതിന് തയ്യാറായില്ല. തന്റെ ഒഴിവ് സമയങ്ങളില്‍ ചെയ്യുന്ന കാര്യം മറ്റാരെയും ബാധിക്കുന്നില്ലെന്നും, പ്രതിമാസം കിട്ടുന്ന 1000 പൗണ്ട് ശമ്പളം ജീവിച്ച് പോകാന്‍ തികയുന്നില്ലെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്.
ഇതോടെയാണ് സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സ്ഥാപനത്തിന്റെ മതപരമായ മൂല്യങ്ങള്‍ക്ക് ചേരാത്ത വിധത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്ന വിലയിരുത്തലിലാണ് നടപടി. അതേസമയം കുട്ടികളുമായുള്ള അധ്യാപികയുടെ പ്രവര്‍ത്തനം മികച്ച നിലയിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ സമ്മതിക്കുന്നു. പുറമെയുള്ള 'ജോലി' സ്‌കൂളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെ ബാധിക്കുന്നില്ലെന്ന അധ്യാപികയുടെ വാദങ്ങള്‍ക്ക് ചില രക്ഷിതാക്കള്‍ പിന്തുണ നല്‍കുന്നുണ്ട്.