CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 32 Minutes 11 Seconds Ago
Breaking Now

തുറന്നു പറച്ചിലിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഭര്‍ത്താവിനെയും കുടുംബത്തെയുമാണ്, വീണ അത് പറയരുതായിരുന്നു'; ആലപ്പി അഷ്‌റഫ്

മലയാളികളുടെ ഇഷ്ട പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസില്‍ വന്നതിന് ശേഷം നിരവധിപേരുടെ ജീവിതം താറുമാറായിട്ടുണ്ട്. എന്നാല്‍ നിരവധി പേരുടെ ജീവിതം രക്ഷപെട്ടിട്ടുമുണ്ട്. അത്തരത്തില്‍ ജീവിതം മെച്ചപ്പെട്ടവരെക്കുറിച്ചും ജീവിതം കീഴ്‌മേല്‍ മറിഞ്ഞവരെയും സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. നടി വീണാ നായരെക്കുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചുമെല്ലാം വീഡിയോയില്‍ സംസാരിക്കുന്നുണ്ട് അഖില്‍ മാരാരെ പറ്റിയുമെല്ലാം സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്. റൗഡി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു നടന്‍ സാബുവിന്റെ ഇമേജ് മാറിയതും പേര്‍ളി മാണിക്ക് സുന്ദരമായ കുടുംബ ജീവിതം ലഭിച്ചതും ബിഗ് ബോസില്‍ നിന്നാണെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

എന്നാല്‍ നടി വീണ നായര്‍, മഞ്ജു പത്രോസ് എന്നിവരെ പോലെ പലരുടെയും കുടുംബ ജീവിതം തകരാനും ബിഗ് ബോസ് കാരണമായി എന്ന് ആലപ്പി അഷറഫ് പറയുന്നു. നന്നായി പെരുമാറുന്ന നടിയാണ് വീണ നായര്‍. അവര്‍ എപ്പോഴും ഭര്‍ത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്ബോസിന്റെ നിര്‍ദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോള്‍ ഭര്‍ത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങള്‍ അവര്‍ പ്രേക്ഷകരോട് പറഞ്ഞു.

ഒരു ഭര്‍ത്താവും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രിക്കിടക്കയില്‍ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസിലാ മനസോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കണം. ഈ ഒരു തുറന്നു പറച്ചിലിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഭര്‍ത്താവിനെയും കുടുംബത്തെയുമാണ്. നമുക്ക് നമ്മുടേതായ ശരികള്‍ ഉണ്ടാകും, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെങ്കില്‍ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണം എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.

അതേസമയം നടി മഞ്ജു പത്രോസിനെക്കുറിച്ചും ആലപ്പി അഷ്‌റഫ് സംസാരിച്ചു. മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമുളള നടിയായിരുന്നു അവര്‍. ബിഗ്ബോസില്‍ എത്തിയതോടെ അതെല്ലാം മാറി. ഒരു പരിധി വരെ അതായിരിക്കാം കുടുംബജീവിതത്തെയും ബാധിച്ചത്. പ്രേക്ഷകര്‍ക്ക് അവരോടുള്ള ഇഷ്ടവും സ്‌നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവര്‍ ബിഗ്ബോസില്‍ നിന്നും ഇറങ്ങിയത്. ബിഗ് ബോസില്‍ മഞ്ജു നിന്നിരുന്നപ്പോള്‍ പുറത്തു പ്രചരിച്ച കിംവദന്തികളില്‍ താനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭര്‍ത്താവായ സുനിച്ചന്‍ തന്നെ പറഞ്ഞിരുന്നു എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.