CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 28 Seconds Ago
Breaking Now

'ബ്രിസ്‌റ്റോളിലെ ജെയിംസ് ബോണ്ട്' യുവതി 61-കാരനെ കുത്തിക്കൊന്നു; വെറുതെ ഇരുന്ന മനുഷ്യന്റെ കഴുത്തി കത്തി കുത്തിയിറക്കിയത് വംശീയ അക്രമം; മാനസിക ബുദ്ധിമുട്ട് നേരിട്ട സ്ത്രീയെ ആശുപത്രിയിലേക്ക് മടക്കാന്‍ കെയര്‍ വര്‍ക്കര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ കൊല

വന്‍തോതില്‍ വംശവെറി പ്രകടമാക്കിയ ശേഷമായിരുന്നു കൊലപാതകം

ബ്രിസ്‌റ്റോളിലെ ജെയിംസ് ബോണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീ വംശീയമായ അക്രമത്തില്‍ 61-കാരനെ കുത്തിക്കൊന്നു. തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മടക്കിയെത്തിക്കാന്‍ കെയര്‍ വര്‍ക്കറോട് ആവശ്യപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു കൊലപാതകം. 

61-കാരനായ ഹ്യൂബെര്‍ട്ട് ഐസക് ബ്രൗണ്‍ ബ്രിസ്റ്റോലിലെ സെന്റ് പോള്‍സ് മേഖലയിലെ ഒരു മതിലില്‍ ഇരിക്കവെയാണ് ക്രിസ്റ്റിനാ ഹോവെല്‍ കഴുത്തില്‍ കത്തി കുത്തിയത്. 2023 സെപ്റ്റംബര്‍ 29-നായിരുന്നു സംഭവം. 

ഷീസോഅഫെക്ടീവ് ഡിസോര്‍ഡര്‍ സ്ഥിരീകരിച്ച 37-കാരി അക്രമത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് താന്‍ 'ആ ജമൈക്കന്‍ മയക്കുമരുന്ന് ഇടപാടുകാരനെ' പിടിക്കാന്‍ പോകുകയാണെന്ന് കെയര്‍ വര്‍ക്കറോട് പറഞ്ഞിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ബ്രൗണ്‍ 'ജമൈക്കന്‍ മയക്കുമരുന്ന് ഇടപാടുകാരന്‍' ആയിരുന്നില്ല. പ്രദേശത്തെ ജനങ്ങള്‍ ഇഷ്ടപ്പെട്ട ഒരു സാധാരണക്കാരനെയാണ് ഇവര്‍ കുത്തിക്കൊന്നതെന്ന് ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. 

ഹോവെലിനെ കണ്ട കെയര്‍ വര്‍ക്കര്‍ വിവരം പോലീസില്‍ അറിയിച്ചെങ്കിലും ഈ സമയം കൊണ്ട് അക്രമം നടന്നിരുന്നു. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്രമം 'പെര്‍ഫക്ട്' ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും, താന്‍ ബ്രിസ്റ്റോളിലെ ചാള്‍സ് ബ്രോസ്‌നണ്‍ ആണെന്നുമാണ് ഹോവെല്‍ പറഞ്ഞത്. പൊതുജനങ്ങള്‍ ഇടപെട്ട് ബ്രൗണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വന്‍തോതില്‍ വംശവെറി പ്രകടമാക്കിയ ശേഷമായിരുന്നു കൊലപാതകം. സംഭവത്തില്‍ സുദീര്‍ഘമായ ആശുപത്രി വാസമാണ് കോടതി വിധിച്ചത്. ബ്രിസ്‌റ്റോളില്‍ പ്രവേശിക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.