CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 25 Minutes 34 Seconds Ago
Breaking Now

'ഈ മനുഷ്യന്‍ ഉറങ്ങാതെ കാവലിരിക്കുന്നതിനാല്‍ ഞാനും എന്റെ 150 കോടി സഹോദരങ്ങളും സുഖമായി ഉറങ്ങുന്നു'; മോദിയെ പുകഴ്ത്തി ഹരീഷ് പേരടി

പഹല്‍ഗാം ഭീകരാക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കി വാക്ക് പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ചലച്ചിത്ര താരം ഹരീഷ് പേരടി. 'ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന, രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍ ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങുന്നു' എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങും..പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയന്‍ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയല്‍രാജുകളായ കള്ള നാണയങ്ങള്‍..യുദ്ധം വേണ്ട എന്ന മഹാന്‍മാരുടെ മുദ്രാവാക്യങ്ങള്‍ ചേരാത്ത സ്വന്തം നെറ്റിയില്‍ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങള്‍..ഇന്ന് കിടക്കപായയില്‍ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും...ജയ് മോദിജി...ജയ് ഹിന്ദ് .

 




കൂടുതല്‍വാര്‍ത്തകള്‍.