CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 1 Seconds Ago
Breaking Now

കുടിയേറ്റക്കാര്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തില്ല; പക്ഷെ ബ്രിട്ടനില്‍ തങ്ങാന്‍ അവകാശം 'നേടിയെടുക്കണം'; പൗരത്വത്തിന് അപേക്ഷിക്കാന്‍ ചുരുങ്ങിയത് ഒരു ദശകം ബ്രിട്ടനില്‍ താമസിക്കണം; ഇംഗ്ലീഷ് ഭാഷയും ബെസ്റ്റായിരിക്കണം; ക്യാപ്പ് ഏര്‍പ്പെടുത്താത്തത് ഗുണം ചെയ്യില്ലെന്ന് വിമര്‍ശകര്‍

ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കരിച്ച്, ബ്രിട്ടനില്‍ തുടര്‍ന്ന് താമസിക്കാനുള്ള അവകാശം 'നേടിയെടുക്കുന്ന' തരത്തിലേക്ക് മാറുമെന്നാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുക

ഏറെ കാത്തിരിപ്പിനൊടുവില്‍ ലേബര്‍ ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ പ്ലാന്‍ പുറത്തേക്ക്. കുടിയേറ്റം കുറയ്ക്കാന്‍ പാകത്തിലുള്ള നയങ്ങള്‍ ഉള്‍പ്പെടുത്തിയ ധവളപത്രം പുറത്തുവിടുന്നതോടെ കുടിയേറ്റക്കാരുടെ വരവ് കുറയ്ക്കുന്ന തരത്തിലുള്ള പുതിയ നിയന്ത്രണങ്ങളാണ് നടപ്പില്‍ വരുന്നത്. 

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് കയറിയ 728,000 എന്ന നെറ്റ് മൈഗ്രേഷന്‍ സംഖ്യ കുറയ്ക്കാന്‍ ഉതകുന്ന പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. എന്നാല്‍ കുടിയേറ്റക്കാര്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം അവര്‍ തള്ളി. ഈ സമീപനം പരാജയപ്പെട്ടതാണെന്ന് കൂപ്പര്‍ ചൂണ്ടിക്കാണിച്ചു. 

കുടിയേറ്റ കണക്കുകള്‍ കുറയ്ക്കണമെന്ന പ്രഖ്യാപനത്തോടെയാകും പ്രധാനമന്ത്രി പദ്ധതി അവതരിപ്പിക്കുക. റിഫോം യുകെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് കനത്ത നാശം വിതച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റം തടയാന്‍ കുടിയേറ്റവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നത്.

ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കരിച്ച്, ബ്രിട്ടനില്‍ തുടര്‍ന്ന് താമസിക്കാനുള്ള അവകാശം 'നേടിയെടുക്കുന്ന' തരത്തിലേക്ക് മാറുമെന്നാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുക. എന്നാല്‍ ഈ പദ്ധതിയില്‍ പുതിയതായി ഒന്നുമില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. എണ്ണത്തിന് ക്യാപ്പ് ഏര്‍പ്പെടുത്താത്തത് തമാശയാണെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചു. 

യുകെയില്‍ ഒരു ദശകമെങ്കിലും താമസിച്ച ശേഷം മാത്രമാണ് കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുക. ഈ സമയത്ത് ഇംഗ്ലീഷ് ഭാഷയില്‍ വ്യക്തമായ പ്രാവീണ്യം തെളിയിക്കേണ്ടി വരും. പരാജയപ്പെട്ട അഭയാര്‍ത്ഥി അപേക്ഷകരെയും, വിദേശ ക്രിമിനലുകളെയും നാടുകടത്തുന്നതില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ ജഡ്ജിമാര്‍ വിഘാതം സൃഷ്ടിക്കുന്നതിനും ധവളപത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. 




കൂടുതല്‍വാര്‍ത്തകള്‍.