CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 26 Seconds Ago
Breaking Now

ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിക്കണം! വര്‍ഷാവര്‍ഷം ബംപര്‍ ബജറ്റ് വര്‍ദ്ധന പ്രതീക്ഷിക്കേണ്ടെന്ന് പുതിയ എന്‍എച്ച്എസ് മേധാവി; ആശുപത്രികള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുന്നു, 1500 പേര്‍ക്ക് വീതം തൊഴില്‍ നഷ്ടം വരുമെന്ന് മുന്നറിയിപ്പ്

നിലവില്‍ ലഭിച്ച പണത്തിന് എത്ര മൂല്യമുള്ള ജോലി ചെയ്യുന്നുവെന്നതാണ് ഉയരുന്ന ചോദ്യമെന്ന് എന്‍എച്ച്എസ് മേധാവി

എന്‍എച്ച്എസിനായി ഇതില്‍ കൂടുതലൊന്നും പണം അനുവദിക്കാന്‍ മന്ത്രിമാര്‍ക്ക് സാധിക്കില്ലെന്ന് പ്രഖ്യാപിച്ച് പുതിയ എന്‍എച്ച്എസ് മേധാവി. വര്‍ഷാവര്‍ഷം അനുവദിക്കുന്ന ബജറ്റിലെ ചെറിയ വര്‍ദ്ധനവ് കൊണ്ട് ജീവിക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പഠിക്കണമെന്നാണ് ജിം മാക്കിയുടെ പ്രഖ്യാപനം. 

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കടുപ്പമേറിയ അവസ്ഥയിലെത്തിയതിനാല്‍ ഹെല്‍ത്ത് സര്‍വ്വീസിന് വര്‍ഷാവര്‍ഷം ബംപര്‍ വര്‍ദ്ധന അനുവദിക്കുന്നത് താങ്ങാന്‍ കഴിയില്ലെന്നാണ് ജിം മാക്കി വ്യക്തമാക്കുന്നത്. 'താങ്ങാന്‍ കഴിയുന്നതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന പണത്തിന് മൂല്യമേറിയ ചികിത്സ നല്‍കുക, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുക, ഉത്പാദനക്ഷമത ഉയര്‍ത്തുക എന്നിവയാണ് ചെയ്യാന്‍ സാധിക്കുന്നത്', മാക്കി പറഞ്ഞു. 

ജൂണിലെ റിവ്യൂവിന് ശേഷം എന്‍എച്ച്എസിന് വന്‍തുക ലഭിക്കുമെന്ന പ്രതീക്ഷയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി തള്ളിയത്. 2026-27 വര്‍ഷം മുതല്‍ 2029-30 വരെയുള്ള സമയത്തെ ഗവണ്‍മെന്റ് ചെലവുകളുടെ റിവ്യൂവാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രസിദ്ധീകരിക്കുന്നത്. ഒക്ടോബറിലെ തന്റെ ആദ്യ ബജറ്റില്‍ റീവ്‌സ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് 22 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചിരുന്നു. 

നിലവില്‍ ലഭിച്ച പണത്തിന് എത്ര മൂല്യമുള്ള ജോലി ചെയ്യുന്നുവെന്നതാണ് ഉയരുന്ന ചോദ്യമെന്ന് മാക്കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗവണ്‍മെന്റ് നേരിടുന്ന പല പ്രതിസന്ധികളും അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ഹെല്‍ത്ത്‌കെയറിന് ചെലവാക്കുന്ന തുക കൂട്ടുകയാണ് അല്ലാതെ കുറയ്ക്കുകയല്ല വേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ചിലെ ഹെല്‍ത്ത് മേധാവി സെബാസ്റ്റിയന്‍ റീവ്‌സ് ചൂണ്ടിക്കാണിച്ചു. 

അതേസമയം എന്‍എച്ച്എസ് ആശുപത്രികള്‍ സേവിംഗ്‌സ് കണ്ടെത്തണമെന്ന ആവശ്യവും എന്‍എച്ച്എസ് മേധാവി ഉന്നയിച്ചിട്ടുണ്ട്. കൂടുതല്‍ ഫണ്ട് കിട്ടാതെ വരുന്നതോടെ ആശുപത്രികള്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കുമെന്നാണ് സൂചന. 1500 ജോലിക്കാര്‍ക്ക് വീതം തൊഴില്‍ നഷ്ടം നേരിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.