CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 42 Seconds Ago
Breaking Now

ജയില്‍ ജീവനക്കാര്‍ക്ക് ഇത് മോശം കാലം! സൗത്ത്‌പോര്‍ട്ട് കൊലയാളി എച്ച്എംപി ബെല്‍മാര്‍ഷില്‍ ഗാര്‍ഡിന് നേരെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; 18-കാരന്റെ അതിക്രമം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്ന് അധികൃതര്‍

ജയില്‍ ഗാര്‍ഡിന് നേരെ ഒഴിക്കാന്‍ തിളച്ച വെള്ളം എവിടെ നിന്നും ലഭിച്ചെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

മാഞ്ചസ്റ്റര്‍ അരീനാ സ്‌ഫോടനക്കേസ് തീവ്രവാദി ജയില്‍ ഗാര്‍ഡുമാര്‍ക്ക് നേരെ തിളച്ച എണ്ണയൊഴിക്കുകയും, കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് മാസം തികഞ്ഞിട്ടില്ല. അതിന് മുന്‍പ് എച്ച്എംപി ബെല്‍മാര്‍ഷ് ജയിലില്‍ ജയില്‍ ഗാര്‍ഡിന് നേരെ വീണ്ടും അക്രമം. ഇക്കുറി സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് ചെറിയ കുട്ടികളെ കുത്തിക്കൊന്ന 18-കാരന്‍ കൊലയാളി ആക്‌സല്‍ റുഡാകുബാനയാണ് ഗാര്‍ഡിന് നേരെ തിളച്ച വെള്ളമൊഴിച്ചത്. 

18-കാരനായ ട്രിപ്പിള്‍ കൊലയാളി മൂന്ന് കുഞ്ഞുങ്ങളെ കൊന്നതിന് 52 വര്‍ഷത്തെ ശിക്ഷയാണ് അനുഭവിച്ച് വരുന്നത്. ഇയാളെ പാര്‍പ്പിച്ചിട്ടുള്ള സൗത്ത്ഈസ്റ്റ് ലണ്ടനിലെ ജയിലിലായിരുന്നു അക്രമം. ഗാര്‍ഡിന്റെ കരച്ചില്‍ കേട്ടെത്തിയ മറ്റ് ഗാര്‍ഡുമാര്‍ റുഡാകുബാനയെ നിയന്ത്രണത്തിലാക്കി. 

പരുക്കുകള്‍ കൂടുതല്‍ ഗുരുതരമാകാനായി തിളച്ച വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്തതായി ആശങ്കയുണ്ടായിരുന്നു. പ്രിസണ്‍ ഓഫീസറെ ജയിലില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചതോടെയാണ് ഈ ആശങ്ക അവസാനിച്ചത്. ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ഇദ്ദേഹം അടുത്ത ആഴ്ച ജോലിയില്‍ തിരിച്ചെത്തും. 

ഭാഗ്യം കൊണ്ടാണ് ഗാര്‍ഡ് മറ്റ് ഗുരുതര പരുക്കില്ലാതെ രക്ഷപ്പെട്ടതെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഇത്രയും പേരെ കുത്തിക്കൊന്ന ശേഷം ജയിലില്‍ എത്തിയിട്ടും കൊലയാളിയുടെ മാനസികാവസ്ഥ മാറിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അയാള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ട് തന്നെ ഇനി റുഡാകുബാനയുടെ ജയില്‍ നിബന്ധനകള്‍ കടുപ്പിക്കുമെന്നും ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു. 

ജയില്‍ ഗാര്‍ഡിന് നേരെ ഒഴിക്കാന്‍ തിളച്ച വെള്ളം എവിടെ നിന്നും ലഭിച്ചെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലുകളില്‍ അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രിസണ്‍ സര്‍വ്വീസ് പ്രതികരിച്ചു. കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ അക്രമിച്ചാല്‍ ശക്തമായ ശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും അദികൃതര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.