CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 7 Seconds Ago
Breaking Now

പാകിസ്ഥാന്‍ വെറുതെ സന്തോഷിക്കേണ്ട! ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യന്‍ വ്യോമസേന; വെടിനിര്‍ത്തലിന് ഓപ്പറേഷന്‍ നിര്‍ത്തിയെന്ന് അര്‍ത്ഥമില്ല; ഔദ്യോഗിക വിശദീകരണം ഉടന്‍

ഇന്ത്യയും, പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരു ദിവസം തികയുന്നതിന് മുന്‍പാണ് ഐഎഎഫ് വെളിപ്പെടുത്തല്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമസേന. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതായി ന്യൂഡല്‍ഹിയും, ഇസ്ലാമാബാദും അറിയിച്ച ശേഷമാണ് ഇന്ത്യന്‍ വ്യോമസേനയുടെ പ്രതികരണം. 

'ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുകയാണ്. വിഷയത്തില്‍ വിശദമായ ബ്രീഫിംഗ് നല്‍കും. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെയ്ക്കരുത്', ഇന്ത്യന്‍ വ്യോമസേന പ്രഖ്യാപിച്ചു. 

ഓപ്പറേഷന്‍ സിന്ദൂര്‍ പ്രകാരം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കൃത്യമായ നടപ്പാക്കി. ഓപ്പറേഷനുകള്‍ കൃത്യതയോടെയാണ് നടപ്പിലാക്കിയത്. ദേശീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഇത് നടത്തിയത്, വ്യോമസേന വിശദീകരിച്ചു.

ഇന്ത്യയും, പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരു ദിവസം തികയുന്നതിന് മുന്‍പാണ് ഐഎഎഫ് വെളിപ്പെടുത്തല്‍. വെടിനിര്‍ത്തലിന് ശേഷവും ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കനത്ത ഷെല്ലിംഗ് നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ ലംഘനം വന്നതോടെ ഇന്ത്യന്‍ വ്യോമസേന പ്രതിരോധം ആക്ടിവേറ്റ് ചെയ്തു. സൈനിക ആസ്ഥാനത്തേക്ക് വന്ന ഡ്രോണുള്‍ ഇന്ത്യ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.