CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 38 Minutes 21 Seconds Ago
Breaking Now

കുഞ്ഞാറ്റ ഇനി നായിക; ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ അഭിനയ രംഗത്തേക്ക്

മനോജ് കെ ജയന്റേയും ഉര്‍വശിയുടേയും മകള്‍ തേജലക്ഷ്മി (കുഞ്ഞാറ്റ) അഭിനയ രംഗത്തേക്ക്. ജൂണ്‍ 11-ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്ക പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സേതുലക്ഷ്മി അവതരിപ്പിക്കുന്നത്

നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'സുന്ദരിയായവള്‍ സ്റ്റെല്ല'. സര്‍ജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.