CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 39 Seconds Ago
Breaking Now

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്; ചൈനയുമായി കരാറിലെത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്

ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പില്‍ ട്രംപ് പറയുന്നു.

യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക്. യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനയുമായി ആരംഭിച്ച വ്യാപാര യുദ്ധം അവസാനത്തിലേക്ക് അടുക്കുന്നതായി ട്രംപ് വ്യക്തമാക്കി. ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി ചുങ്കത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഇപ്പോള്‍ ട്രംപ് തന്നെയാണ് ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേര്‍ന്നെന്ന് അറിയിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നതിന് പിന്നാലെ ചൈന, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി. നേരത്തെ ഇറക്കുമതി തീരുവ 100 ശതമാനത്തിന് മുകളില്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുഎസിന് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ നല്‍കില്ലെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.

ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പില്‍ ട്രംപ് പറയുന്നു. ഫുള്‍ മാഗ്നറ്റുകളും ആവശ്യമായ മുഴുവന്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും. അതുപോലെ ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കാനുള്ള അവസരം ഉള്‍പ്പെടെയുള്ളവ അമേരിക്ക നല്‍കും.

അമേരിക്കയ്ക്ക് വ്യാപാരച്ചുങ്കം 55 ശതമാനം ലഭിക്കുമ്പോള്‍ ചൈനയ്ക്ക് പത്തുശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണ്, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറഞ്ഞു. അമേരിക്കയുടെയും ചൈനയുടെയും ഉന്നതോദ്യോഗസ്ഥര്‍ രണ്ടുദിവസമായി ലണ്ടനില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ അന്തിമതീരുമാനമായത്.

 




കൂടുതല്‍വാര്‍ത്തകള്‍.