CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 21 Seconds Ago
Breaking Now

പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂര്‍ മരിച്ചു

പ്രമുഖ പോളോ താരവും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങുകയും തുടര്‍ന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയുമായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിഷ്മ കപൂറിനും സഞ്ജയ്ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്‌സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.