CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 18 Seconds Ago
Breaking Now

കാന്താര സെറ്റില്‍ വീണ്ടും അപകടം; റിഷഭ് ഷെട്ടിയും ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

കാന്താര സെറ്റില്‍ വീണ്ടും അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. കര്‍ണാടക ഷിമോഗ ജില്ലയിലെ റിസര്‍വോയറിലാണ് അപകടമുണ്ടായത്.

റിസര്‍വോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാല്‍ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.

തെക്കന്‍ കന്നഡയിലെ ഭൂതക്കോലത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് അപകടസാധ്യത നിറഞ്ഞതാണെന്നും അത്തരം സിനിമകള്‍ കൊമേഴ്ഷ്യലൈസ് ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും നാടക കലാകാരനായ രാമദാസ് പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സിനിമ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റിഷഭ് ഷെട്ടി എല്ലാ ആചാര അനുഷ്ഠാനങ്ങളും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.