CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 27 Seconds Ago
Breaking Now

പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചത്, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥ ശ്രമം ആഗ്രഹിക്കുന്നില്ല ; ട്രംപിനെ ' കാര്യങ്ങള്‍' ബോധിപ്പിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം അറിയിച്ചത്.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായി ഫോണില്‍ സംസാരിക്കവെയാണ് 'യുഎസ് മധ്യസ്ഥം' ഇന്ത്യ തള്ളിയത്. പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം അറിയിച്ചത്.

അരമണിക്കൂറിലധികം ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിലപാട് എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. താന്‍ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ഇതെല്ലാം തള്ളുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.