ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് യുഎസും ഇറാനില്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ഇത് സംബന്ധിച്ച് ആശയവിനിമയം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസിനോട് മിസൈലുകള്‍ ആവശ്യപ്പെടുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇതിനിടയ്ക്കാണ് അമേരിക്ക കൂടി ആക്രമണത്തില്‍ ഒപ്പം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തലല്ല പരിഹാരമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് നിലവില്‍ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്കും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഇസ്രയേലിനെ ഒരിക്കലും ഭയപ്പെടില്ലെന്നും ഇറാന്‍ തിരിച്ചടിക്കുമെന്നുമായിരുന്നു ഖമനയിയുടെ പ്രതികരണം.
തെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ സേനയും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തെഹ്‌റാനിലെ ജനങ്ങളോട് ന?ഗരം വിട്ടുപോകാനും ?ന?ഗരത്തിലെ ഭരണസിരാകേന്ദ്രങ്ങള്‍ ഉടന്‍ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പും നല്‍കിയിരുന്നു. ശേഷമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബിയുടെ തെഹ്‌റാനിലെ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്.