ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന്റെ അതിരൂക്ഷ മിസൈല്‍ ആക്രമണം. അഞ്ചോളം സ്ഥലങ്ങളില്‍ മിസൈല്‍ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയണ്‍ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈല്‍ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ടെല്‍ അവീവില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാന്‍ ടെല്‍അവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളെ അയണ്‍ഡോം പ്രതിരോധിച്ചെങ്കിലും നാല് മിസൈലുകള്‍ അയണ്‍ ഡോം ഭേദിച്ച് ഇസ്രയേലില്‍ പതിച്ചു.
ഇസ്രയേലിലെ പ്രധാനപ്പെട്ട മെഡിക്കല്‍ സെന്റര്‍ ആണ് സൊറോക്ക മെഡിക്കല്‍ സെന്റര്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഇറങ്ങിയോടുന്ന സാഹചര്യം ഉണ്ടായി. മെഡിക്കല്‍ സെന്ററിന്റെ ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇസ്രയേലിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്കും മിസൈല്‍ പതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഏത് സമയവും ഇറാനെ അക്രമിച്ചേക്കുമെന്ന സൂചന ട്രംപ് നേരത്തെ നല്‍കിയിരുന്നു. ' എനിക്ക് അത് പറയാന്‍ പറ്റില്ല. ഞാന്‍ അത് ചെയ്യുമെന്ന് പോലും നിങ്ങള്‍ക്കറിയില്ല. ഞാന്‍ ചിലപ്പോള്‍ ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാനെന്ത് ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല', എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന് വളരെയധികം പ്രശ്നങ്ങളുണ്ടെന്നും അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.