സ്‌കൂളുകളില്‍ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തെറ്റിദ്ധാരണയുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ നടക്കുന്നത് ലഘു വ്യായാമമാണെന്നും കുട്ടികള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അല്‍പ്പവസ്ത്രം ധരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാര്യം ചെയ്യണം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം സര്‍ക്കാര്‍ കുട്ടികളില്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധമായി ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ആവശ്യമുള്ള കുട്ടികള്‍ക്ക് ചെയ്യാം. അല്ലാത്തവര്‍ സ്‌കൂളിനെ അറിയിച്ചാല്‍ മതി.
എന്നാല്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് ചെയ്താല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോ?ഗ്യവും ഉറപ്പു വരുത്തുമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. സൂംബ, എയ്‌റോബിക്‌സ്, യോ?ഗ തുടങ്ങിയവ നടപ്പാക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുള്ള വിവരം മന്ത്രി ചൂണ്ടിക്കാണിച്ചു.