CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 47 Minutes 31 Seconds Ago
Breaking Now

ഓണത്തെ വരവേല്ക്കാൻ ഓണ പാട്ടുകളുമായി യുക്കെ മലയാളികൾ; മനോഹരമായ പ്രമോഷണൽ വിഡിയോ കാണൂ .

ഓണം ആഘോഷിക്കുവാൻ ഒരുങ്ങുന്ന യുക്കെ മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. യുക്കെയിലെ ഒരു പറ്റം മികച്ച എഴുത്തുക്കാരുടെയും ഗായകരുടെയും സംഗീത സംവിധായകരുടെയും കൂട്ടാഴ്മയിൽ ഇതൾ വിരിയുന്ന ഒരു ഗാനോപഹാരം ആണ് ഓണ വിരുന്നായി നിങ്ങളെ തേടിയെത്തുന്നത് . അതാണ്‌ ,"ഓർമ്മയിൽ ഒരോണം ".

പൂർണ്ണമായും യുക്കെ മലയാളികളുടെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ സമ്പൂർണ്ണ യുക്കെ മലയാളി ഓണം ആൽബം.സർവോപരി ഫേസ് ബുക്ക്‌ കൂട്ടാഴ്മയിലൂടെ ഇതൾ വിരിയുന്ന യുക്കെയിലെ ആദ്യ ആൽബം.   

ഇതിലെ മനോഹരമായ ഗാനങ്ങൾ രചിച്ചിരിക്കുന്നത് നമ്മുക്കേവർക്കും സുപരിചിതരായ സീ.എ .ജോസഫ്‌, ജേക്കബ്‌ കോയിപള്ളി ,അജിത്‌ പാലിയത്ത് , ഹരീഷ് പാലാ,ജോയ് അഗസ്തി ,ജോഷി പുലിക്കൂട്ടിൽ , കനേഷ്യസ് അത്തിപ്പോഴിയിൽ ,സിന്ധു എൽദോ ,ഹേമ ഹേമാംബിക എന്നിവരാണ് .

ഇതിലെ ഗാനങ്ങൾക്ക് ജീവൻ പകരുന്നത്‌ യുക്കെ മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ റെക്സ് ജോസ് ,പ്രമോദ് പിള്ളൈ, ബിനോയി മാത്യു ,ഹരീഷ് പാലാ, റിജാ ജെയിംസ്‌ ,ലെവീണ ജോസി ,ദീപ സന്തോഷ്‌ കനെഷ്യസ് അത്തിപ്പോഴിയിൽ എന്നിവർക്കൊപ്പം മലയാള ചലച്ചിത്ര പിന്നണി ഗായകരും പങ്കു ചേരുന്നു. 

ഈ ഓണ പാട്ടുകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കനേഷ്യസ് അത്തിപ്പോഴിയും സന്തോഷ്‌ മാത്യുവും ഒപ്പം ഹരീഷ് പാലയുമാണ്. കൂടുതൽ കലാകാരന്മാർ ഈ കലോപഹരവുമായി പങ്കു ചേരുവാൻ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട് .

ഇത്രയധികം ആൾക്കാരുടെ സഹകരണത്തോടെ നിർമ്മിക്കുന്ന യുക്കെയിലെ ആദ്യ സംഗീതോപഹാരം ആകുകയാണ് "ഓർമ്മയിൽ ഒരോണം ". യുക്കെയുടെ വിവിധ തുറകളിലുള്ള മലയാളികളാണ് ഇതിൽ പങ്കാളികളാകുന്നത്. ഓണാഘോഷങ്ങളുടെ ലഹരിയിലേക്ക് യുക്കെ മലയാളി സമൂഹം എത്തിച്ചേരുന്നതിനോടൊപ്പം ഈ ഓണ പാട്ടുകളുടെ ആൽബവും നിങ്ങളെ തേടിയെത്തും .

ഓർമയിൽ ഒരോണം എന്ന പേര് അനർത്ഥമാക്കുന്ന വിധം പ്രവാസി മലയാളികളുടെ ഹൃദയത്തിൽ എന്നും താലോലിച്ചോമനിച്ചു കൊണ്ട് നടക്കുന്ന, ഇന്ന് വിശുദ്ധി നഷ്ടപെട്ട , സൗന്ദര്യം നഷ്ടപെട്ട, പഴയ നല്ല ഓണ നാളുകളുടെ ഗൃഹാതുരത്വം പേറുന്ന ഓർമകളിലൂടെയുള്ള ഒരു യാത്രയാണ് ഈ ഗാനോപഹാരം. ഒരിക്കൽ കൂടി ആ പഴയ നല്ല ഓണ സ്മൃതികളിലേക്ക് എല്ലാവരെയും കൂട്ടി കൊണ്ട് പോകാൻ കഴിയുമെന്നാണ് ഇതിന്റെ അണിയറ ശിൽപ്പികൾ വിശ്വസിക്കുന്നത്. "ഓർമകളിൽ ഒരോണം" സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ യുക്കെയിലെത്തും .

ഇതോടൊപ്പം ബോണ്‍മൌത്തിലെ സന്തോഷ്‌ മാത്യു തയ്യാറാക്കിയ മനോഹരമായ പ്രമോ വീഡിയോ കാണാം . 




കൂടുതല്‍വാര്‍ത്തകള്‍.