CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes 43 Seconds Ago
Breaking Now

കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും; മരണം 23 ആയി

വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

കുവൈറ്റില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി. നിലവില്‍ 160 പേര്‍ ആശുപത്രിയിലാണെന്നാണ് വിവരം. അതേസമയം, മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവും ഉള്‍പ്പെടുന്നു. ഇരിണാവിലെ പൊങ്കാരന്‍ സച്ചിനാണ് (31) മരിച്ചത്. 

വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്‌മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈറ്റില്‍ വ്യാജമദ്യം നിര്‍മിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്.

ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കഴിച്ചവര്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തിത്തുടങ്ങിയത്. ലേബര്‍ ക്യാംപുകള്‍ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാള്‍ സ്വദേശികള്‍ ഇവിടെ മരിച്ചിരുന്നു.

3 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണു നാട്ടില്‍ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.