ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ശ്രീകൃഷ്ണ ജയന്തി രക്ഷബന്ധന്‍ ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനമായി.
2025 ഓഗസ്റ്റ് 30 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.
അന്നേ ദിവസം നാമസംഗീര്‍ത്തനം (LHA), പ്രഭാഷണം,ലണ്ടന്‍ ശ്രീഗുരുവായൂരപ്പ സേവ സംഘം അവതരിപ്പിച്ച നാടകം കുചേല കൃഷ്ണ സംഗമം,രക്ഷബന്തന്‍ മഹോത്സവം,കുട്ടികളുടെ ചിത്രരചന, ദീപാരാധന, അന്നദാനം എന്നിവ നടത്തപ്പെട്ടു. തന്ത്രി മുഖ്യന്‍ ശ്രീ സൂര്യകാലടി മന ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടും,താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിസ്വരര്‍ തിരുമേനിയും വിശ്ഷ്ട അതിഥികളായിരുന്നു,ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം ആളുകള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തു