CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 8 Seconds Ago
Breaking Now

'വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെ': കെ ടി ജലീല്‍

മുസ്ലിംലീഗ് തന്നോടും ഈഴവ സമുദായത്തോടും നീതി കാണിച്ചില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീല്‍

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെയെന്ന് കെടി ജലീല്‍. പറഞ്ഞതില്‍ ചില നാക്കുപിഴ സംഭവിച്ചു എന്നുള്ളത് ശരിയാണ്. ഇത് സംബന്ധിച്ച് താന്‍ വെള്ളാപ്പള്ളി നടേശനോട് സംസാരിച്ചിരുന്നുവെന്നും, ആ വേളയില്‍ താന്‍ മുസ്ലീങ്ങളെയല്ല പറഞ്ഞത് മുസ്ലീം ലീഗിനെയാണ് ഉദ്ദേശിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നവെന്നും കെടി ജലീല്‍. ഒരു പൊളിക്ടിക്കല്‍ പാര്‍ട്ടി എന്ന നിലയില്‍ മലപ്പുറം ജില്ലയില്‍ മുസ്ലീം ലീ?ഗ് ഞങ്ങളോട് നീതി ചെയ്തിട്ടില്ലാ എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു

മുസ്ലിം ലീഗ് ഉള്‍ക്കൊള്ളുന്ന പിന്നോക്ക മുന്നണിക്ക് വേണ്ടി കൂടുതല്‍ പ്രയത്‌നിച്ച വ്യക്തിയാണ് താന്‍ അതിനുവേണ്ടി ഒരുപാട് പണം താന്‍ ചെലവാക്കിയിട്ടുണ്ട്. എന്നിട്ട് പോലും മുസ്ലിംലീഗ് തന്നോടും ഈഴവ സമുദായത്തോടും നീതി കാണിച്ചില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീല്‍.

പ്രൊഡക്ഷന്‍ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം. ഹിന്ദുക്കള്‍ പ്രോഡക്ഷന്‍ കുറച്ചപ്പോള്‍ ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം സമുദായം അപ്പോള്‍ പ്രൊഡക്ഷന്‍ കൂട്ടി. നസ്രാണികള്‍ നമുക്ക് വെല്ലുവിളിയല്ലെന്നും അവരുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടെങ്കിലും ആളുകള്‍ അമേരിക്കയിലും സ്വിറ്റ്‌സര്‍ലന്റിലുമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.