CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 12 Seconds Ago
Breaking Now

ബ്രിസ്റ്റോൾ മലയാളിയുടെ മുൻപിൽ ഇംഗ്ലീഷ് ടീമുകൾ അടി പതറുന്നു

ബ്രിസ്റ്റോൾ ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിൽ ബ്രിസ്റ്റോൾ മലയാളി ക്രിക്കറ്റ്‌ സ്പോർട്സ് ക്ലബ്‌ ജൈത്ര യാത്ര തുടരുന്നു. അര പതിറ്റാണ്ടിലേറേയായി ബ്രിസ്റ്റോൾ ക്രിക്കറ്റ്‌ സമൂഹത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബ്രിസ്റ്റോൾ മലയാളി സ്പോർട്സ് ക്ലബിന് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം. 

ഇന്നലെ ബ്രിസ്റ്റോളിലെ BAWA ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ ബ്രിസ്റ്റോൾ എയ്റോസ്പേസിനെയാണ് മനു വാസു പണിക്കരുടെ നേതൃത്വത്തിലുള്ള ബ്രിസ്റ്റോൾ മലയാളി ടീം 8 വിക്കറ്റിന് പരാജയപ്പെടുത്തിയത്. 

മികവാർന്ന ബൗളിങ്ങും, അത്യുജ്ജലമായ ഫീൽഡിങ്ങും ആണ് വിജയത്തിന് അടിസ്ഥാനമായത്. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ വിജയം നേടുന്ന മലയാളി ടീം ആയി BMCS.

ടോസ്സ് നിർണ്ണായകമായ മത്സരത്തിൽ ടോസ്സ് നേടി എതിരാളികളെ ബാറ്റിങ്ങിന് അയക്കുക എന്ന ക്യാപ്റ്റന്റെ തീരുമാനം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ 214 റണ്‍സിന് ബ്രിസ്റ്റോൾ എയ്റോസ്പേസിനെ തളയ്ക്കാനായത് ബ്രിസ്റ്റോൾ മലയാളിയുടെ ബൗളിങ്ങ് മികവ് എടുത്ത് കാണിക്കുന്നതാണ്. ബ്രിസ്റോൾ മലയാളിക്ക് വേണ്ടി ആനന്ദ്, ജോബിൻ, ഡൽമി, ആസിഫ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രിസ്റോൾ മലയാളി ടീമിന്റെ ബാറ്റ്സ്മാൻമാർ സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു. ആനന്ദും ജോബിനും ചേർന്ന് 124 റണ്‍സിന്റെ കൂട്ട്കെട്ട് ഈ സീസണിലെ ഏറ്റവും മികച്ചതാണ്. ആനന്ദിന് ശേഷം വന്ന രാകേഷ് പതിവ് പോലെ തന്നെ തന്റെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 32 ഓവറിൽ ബ്രിസ്റോൾ മലയാളി ടീം വിജയത്തിന്റെ നെറുകയിലെത്തി. 

ടീം അംഗങ്ങൾ:-

മനു , മനോജ്‌ , ജോബിൻ ,ഡൽമി,രാകേഷ് , ആനന്ദ്, സാദിഖ്, ആസിഫ്, ജോഷി,ജോസ്, ബെന്നി 

 





കൂടുതല്‍വാര്‍ത്തകള്‍.