CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 3 Minutes 43 Seconds Ago
Breaking Now

യുവതയുടെ ഹൃദ്യമായ ആഘോഷമൊരുക്കി കെസിഎ ഗ്ലോസ്റ്റര്‍ ഓണാഘോഷങ്ങള്‍; ആവേശപ്പോരാട്ടത്തില്‍ വടംവലിയും, മത്സരങ്ങളും; ഒത്തൊരുമയുടെ ആഘോഷത്തിന് നിറഞ്ഞ കൈയടി!

ഗ്ലോസ്റ്ററിലെ മലയാളി കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇളമുറക്കാര്‍ക്ക് പുത്തന്‍ അനുഭവമായി

ആഘോഷത്തിന്റെ പുതിയ കഥകള്‍ രചിച്ച് കെസിഎ ഗ്ലോസ്റ്റര്‍ ഓണാഘോഷങ്ങള്‍. യുവനിരയുടെ കൈകളില്‍ മലയാളക്കരയുടെ ആഘോഷം ഭദ്രമായി നിലകൊള്ളുമെന്ന് വിളംബരം ചെയ്ത് കൊണ്ടാണ് മലയാളി കുടുംബങ്ങള്‍ ഒത്തൊരുമിച്ച ഓണാഘോഷം കൊണ്ടാടിയത്. 

മലയാളമണ്ണിന്റെ ചൂടുംചൂരുമുള്ള ആഘോഷപരിപാടികളാണ് കെസിഎ ഗ്ലോസ്റ്റര്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി അതിഗംഭീര വടംവലി മത്സരമാണ് അരങ്ങേറിയത്. വേര്‍തിരിവുകളില്ലാതെ ഏവരും മത്സരത്തിന്റെ ആവേശം മനസ്സിലേറ്റി അരയും, തലയും മുറുക്കി മണ്ണിലിറങ്ങിയപ്പോള്‍ വടംവലി മത്സരത്തിന് മാറ്റേറി. 

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെയും, ടിസിഎസിന്റെയും ജേഴ്‌സി അണിഞ്ഞ് പുരുഷ, വനിതാ ടീമുകള്‍ ആവേശകരമായ വടംവലി മത്സരത്തില്‍ പങ്കെടുത്തു. വടംവലി മത്സരത്തിന്റെ ആവേശപ്പോരാട്ടത്തിനൊടുവില്‍ ടിസിഎസ്, ഗ്ലോസ്റ്റര്‍ ഒന്നാം സ്ഥാനക്കാരായി. ഇന്‍ഫിനിറ്റി ജഴ്‌സിയണിഞ്ഞ് അവസാന ശ്വാസം വരെ വിട്ടുകൊടുക്കാതെ പോരാടിയ ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം 151 പൗണ്ടും, 101 പൗണ്ടും ക്യാഷ് പ്രൈസാണ് സമ്മാനമായി നല്‍കിയത്. 

സ്ത്രീകളുടെ വടംവലി പോരാട്ടവും ആവേശത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. പെണ്‍കരുത്തിന്റെ കരുത്തുറ്റ പോരാട്ടത്തില്‍ അനിത & ടീം ഒന്നാം സ്ഥാനക്കാരായി. ആശാമണി & ടീമാണ് രണ്ടാം സ്ഥാനം. വനിതകളുടെ വടംവലിയില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 7 സാരികളും, രണ്ടാം സ്ഥാനക്കാര്‍ക്ക് 70 പൗണ്ടുമായിരുന്നു സമ്മാനം. 

കെസിഎ ഗ്ലോസ്റ്റര്‍ ഓണാഘോഷത്തിന് താളമേളങ്ങളുടെ അകമ്പടിയേകി യുവനിരയുടെ തിരുവാതിരയും അരങ്ങേറി. വിസ്മരിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് ഉറിയടി, ബണ്‍കടി മത്സരങ്ങളും വേദിയില്‍ നടന്നു. 

ഉദ്ഘാടന ചടങ്ങില്‍ കെസിഎ ഗ്ലോസ്റ്റര്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ചെയര്‍ ഓഫ് ട്രസ്റ്റ് ലിജോ ജോര്‍ജ്ജിന്റെ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജോബി സ്‌കറിയ നന്ദി അര്‍പ്പിച്ചു. പിആര്‍ഒ ഷൈന്‍ റോണി സെബാസ്റ്റിയന്‍ വടംവലി ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. 

ഓണക്കാലം മലയാള നാട്ടില്‍ ആഘോഷിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ അരങ്ങേറിയിരുന്ന പരിപാടികള്‍ അതേ ആവേശത്തോടെ കെസിഎ ഗ്ലോസ്റ്റര്‍ ഒരുക്കി. ഇത് ഗ്ലോസ്റ്ററിലെ മലയാളി കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇളമുറക്കാര്‍ക്ക് പുത്തന്‍ അനുഭവമായി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.