CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 17 Seconds Ago
Breaking Now

സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും, സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ത്തലാക്കും; ഓഫറുകളുമായി കെമി ബാഡെനോക്; സ്റ്റാര്‍മറുടെ 'ദുരന്ത നാളുകളില്‍' നിന്നും ബ്രിട്ടനെ രക്ഷിക്കും; ലേബറിനും, റിഫോമിനും എതിരെ കണ്‍സര്‍വേറ്റീവുകള്‍ക്ക് പൊരുതാനുള്ള എനര്‍ജിയുമായി നേതാവ്

പ്രാഥമിക ഭവനങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയാണ് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാകുന്നതെന്ന് ടോറി നേതാവ്

സ്റ്റാമ്പ് ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി കെമി ബാഡെനോക്. ലേബറിനും, റിഫോമിനും എതിരായി പാര്‍ട്ടിക്ക് പൊരുതാനുള്ള ശക്തി പകര്‍ന്നുകൊണ്ടാണ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പദ്ധതി ടോറി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. 

മാഞ്ചസ്റ്റിലെ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ തീപ്പൊരി പ്രസംഗം നടത്തിയ ടോറി നേതാവ് 9 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി കുറവുകള്‍ വരുത്തുമെന്നാണ് വാഗ്ദാനം ചെയ്തത്. ആനുകൂല്യങ്ങളും, പാഴ്‌ച്ചെലവുകളും നിയന്ത്രിച്ചാണ് ഇതിനുള്ള ഫണ്ടിംഗ് കണ്ടെത്തുക. 

ഏവരും വെറുക്കുന്ന നികുതി അവസാനിപ്പിച്ച് കൊണ്ട് 'വീടുകളുടെ ഉടമത്വം' കൈമാറാനുന്ന പാര്‍ട്ടിയായി ടോറികള്‍ക്ക് വീണ്ടും തിരിച്ചെത്താമെന്നാണ് ബാഡെനോക് പ്രഖ്യാപിച്ചത്. കൂടാതെ സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങളും ഇതിനൊപ്പം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സ്വന്തമായി ഒരു വീട് കിട്ടുന്നത് സമൂഹത്തില്‍ ഇടം നല്‍കുന്നതിനൊപ്പം വേരുറപ്പിക്കാനും വഴിയൊരുക്കുമെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ വിശ്വസിക്കുന്നതെന്ന് ബാഡെനോക് പറഞ്ഞു. പ്രാഥമിക ഭവനങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയാണ് കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാകുന്നതെന്ന് ടോറി നേതാവ് പറയുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും, വലിയ കുടുംബങ്ങള്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വീടിന്റെ വലുപ്പം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല, ബാഡെനോക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.