ജൂതവംശജരെ ഇല്ലാതാക്കാന്‍ വംശീയഹത്യ നടത്തിയെന്ന ചരിത്രം അസംബന്ധമാണെന്ന് അവകാശപ്പെടുകയും, ജൂത പ്രതിഷേധക്കാര്‍ക്ക് നേരെ തലയറുക്കല്‍ ആംഗ്യം കാണിക്കുകയും ചെയ്ത എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍ക്ക് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസ് നേരത്തെ ജോലി തുടരാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ഈ എന്‍എച്ച്എസ് ഡോക്ടര്‍ക്കെതിരെ വീണ്ടും ട്രിബ്യൂണല്‍ വിചാരണ നടത്തുകയാണ്.
ട്രെയിനി ട്രോമാ, ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. റഹ്മെ അലാദ്‌വാനെതിരെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അന്വേഷണം നടന്നത്. നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ ജൂതരുടെ കേന്ദ്രമാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തിലൊന്നും സസ്‌പെന്‍ഷന്‍ വേണ്ടെന്ന് കഴിഞ്ഞ മാസം എംപിടിഎസ് വിധിച്ചു.
ഇപ്പോള്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സിലാണ് സസ്‌പെന്‍ഷന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേസ് വീണ്ടും എംപിടിഎസിന് മുന്നിലെത്തിക്കുന്നത്. ഒക്ടോബര്‍ 23ന് വിചാരണ നടക്കും. അന്വേഷണ ഘട്ടത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കും, വിശ്വസത്തിനുമായി നടപടി ആവശ്യമാണെന്ന് കണ്ടെത്തിയാല്‍ തങ്ങള്‍ റഫര്‍ ചെയ്യുമെന്ന് ജിഎംസി വ്യക്തമാക്കി.
ബ്രിട്ടീഷ്-പലസ്തീന്‍ വംശജയാണ് ഡോ. അലാദ്വാന്‍. ജൂത വംശഹത്യ വെറും സങ്കല്‍പ്പമാണെന്ന് പറഞ്ഞ് തള്ളുന്ന വ്യക്തിയാണ് ഇവര്‍. ഇരകളെന്ന് സ്വയം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ കഥയെന്നും, യഥാര്‍ത്ഥത്തില്‍ ഇസ്രയേലികള്‍ നാസികളെക്കാള്‍ മോശമാണെന്നും ഈ ഡോക്ടര്‍ പറഞ്ഞുവെയ്ക്കുന്നു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളിലൂടെ ഡോക്ടറുടെ പരിചരണം ജൂതവിഭാഗങ്ങള്‍ക്ക് സുരക്ഷിതമല്ലാത്ത അവസ്ഥ വരുമെന്ന് ജിഎംസി ഡോക്ടര്‍മാരുടെ വാച്ച്‌ഡോഗ് ചൂണ്ടിക്കാണിച്ചു.