CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 36 Seconds Ago
Breaking Now

റേച്ചല്‍ റീവ്‌സ് നികുതി വേട്ടയ്ക്കിറങ്ങും; മുന്നറിയിപ്പുമായി ഐഎഫ്എസ്; നികുതി വര്‍ദ്ധന നടപ്പിലാക്കി 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ നേരിടും; വാഗ്ദാനങ്ങള്‍ ലംഘിക്കാതെ കാര്യം നടത്താന്‍ മറ്റ് വഴികള്‍ തേടുമ്പോള്‍ ആരെല്ലാം ബാധിക്കപ്പെടും?

താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുന്നത് ഗുണത്തിന് പകരം ദോഷം സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ്

അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മുണ്ടുമുറുക്കി ഉടുക്കുന്ന പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യത. കഴിഞ്ഞ ബജറ്റ് കാര്യമായ വളര്‍ച്ച ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല തളര്‍ച്ച സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതോടെ രൂപപ്പെട്ടത് 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ്. 

ഇത് പരിഹരിക്കാന്‍ നികുതി വര്‍ദ്ധനവോ, ചെലവ് ചുരുക്കലോ മാത്രമാണ് റേച്ചല്‍ റീവ്‌സിന് മുന്നിലെ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ സ്വപ്‌നത്തില്‍ പോലും കാണേണ്ടതില്ല. ഏത് വഴിക്കാണ് പണി വരുന്നതെന്ന് ചിന്തിച്ചാല്‍ മതിയെന്ന് വിദഗ്ധരും പറയുന്നു. Revenue raisers: Income tax and National Insurance are the biggest sources of national income

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും താഴ്ത്തും. ഇതിന് അനുസൃതമനായി കടമെടുപ്പ് നിയമങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ റീവ്‌സ് നിര്‍ബന്ധിതമാകും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാല്‍ മറ്റ് വഴികളിലാണ് വര്‍ദ്ധന തേടിയെത്തുക. 

എന്നാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുന്നത് ഗുണത്തിന് പകരം ദോഷം സമ്മാനിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ അസാധ്യമായി മാറും. ടാക്‌സ് സിസ്റ്റം പരിഷ്‌കരിച്ച് ബില്ല്യണ്‍ കണക്കിന് പൗണ്ട് സ്വരൂപിക്കാന്‍ റീവ്‌സിന് അവസരമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.