CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 37 Seconds Ago
Breaking Now

ഗ്ലോസ്റ്ററിൽ വി. അൽഫോൻസാ നഗരി ഒരുങ്ങി; താമരശ്ശേരി രൂപത കുടുംബ സംഗമം ശനിയാഴ്ച.

താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങൾ, തങ്ങളുടെ മൂന്നാമത് ഒത്തു ചേരലിനായി തിരഞ്ഞെടുത്ത ഗ്ലോസ്റ്ററിലെ അൽഫോൻസാ നഗരി ഒരുങ്ങിക്കഴിഞ്ഞു

സെന്റ്‌ പീറ്റേഴ്സ്  ദേവാലയത്തിൽ ജൂലൈ 27 നു ശനിയാഴ്ച രാവിലെ 10:30 നു ആഘോഷമായ സമൂഹ ദിവ്യ ബലിയോടെ സംഗമത്തിന് ആത്മീയ തുടക്കമാവും. വിശുദ്ധ കുർബാനക്ക് ശേഷം രൂപതയുടെ മദ്ധ്യസ്ഥ വി.അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള നഗരിയിൽ (പാരീഷ് ഹാൾ) സംഗമത്തിനു തിരശ്ശീല ഉയരും. യു കെ യിലുള്ള എല്ലാ രൂപതാ പ്രവാസി മക്കളേയും ഈ അത്മീയ സംഗമത്തിൾ ‍പ്രതീക്ഷിക്കുന്നതായും, ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നതായും ഫാ.ജിമ്മി പുളിക്കക്കുന്നേൽ അറിയിച്ചു.

ദിവ്യ ബലിക്ക് ശേഷം സ്നേഹ വിരുന്നുണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കലാ പരിപാടികള്‍ , പരിചയം പുതുക്കല്‍ , ഫാമിലി ഫണ്‍ ഗെയിംസ്, രൂപതാ ക്വിസ്സ് മത്സരം. വൈകുന്നേരം 4:00 മണിയോടെ സംഗമം സമാപിക്കും. കലാ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തയ്യാറായി വരേണ്ടതും രജിസ്ട്രേഷൻ കൗണ്ടറിൽ പേര് നൽകേണ്ടതുമാണ്.

വൈദിക പട്ടം സ്വീകരിച്ചു 25 വർഷം പിന്നിടുന്ന താമരശ്ശേരി രൂപതാഗങ്ങളും ലങ്കാസ്റ്റർ രൂപതയിലെ ചാപ്ലിന്മാരുമായ ഫാ തോമസ്‌ കളപ്പുരക്കല്‍, റവ.ഡോ മാത്യു ചൂരപൊയികയില്‍ എന്നിവരെ തദവസരത്തിൽ ആദരിക്കുന്നതാണ്.ഫാ.രാജേഷ് CMI  (ജർമ്മനി),Sr. ഡോ.മീന ഇലവനാൽ എന്നിവർ  സംഗമത്തിനു ഊർജ്ജം  പകരുവാനായി നേരത്തെ കൂട്ടി അൽഫോൻസാ നഗരിയിൽ എത്തും.  

യു കെ യില്‍ നിവസിക്കുന്ന എല്ലാ താമരശ്ശേരി രൂപതാ കുടുംബങ്ങളും തങ്ങളുടെ സൗഹൃദം പങ്കിടുവാന്‍ കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം വിനിയോഗിക്കണമെന്ന് ആതിഥെയ സമിതിക്കുവേണ്ടി ബിനുമോൻ, ജോബി, രാജേഷ്, ഏലിയാസ്, ബെന്നി എന്നിവർ പ്രത്യേകം അഭ്യർത്ഥിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്  :- 

ഫാ.ജിമ്മി പുളിക്കക്കുന്നേൽ - 07922042749  

ബിനുമോൻ കുര്യാക്കോസ്( ഗ്ലോസ്റ്റർ)   

ജോബി ഫ്രാൻസീസ് (ഗ്ലോസ്റ്റർ) - 07588809478

 

സംഗമ വേദി:-

സെന്റ്‌ പീറ്റേഴ്സ് കാത്തോലിക് ചർച്ച് 

ലണ്ടൻ റോഡ്,‌ GL1 3EX 




കൂടുതല്‍വാര്‍ത്തകള്‍.