CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 39 Seconds Ago
Breaking Now

'ഗംഗ നദി ബിഹാറില്‍ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നതുപോലെ' ഇനി ബംഗാള്‍ ! ബിഹാര്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി

ഇന്നു മുതല്‍ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ തകര്‍പ്പന്‍ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഇന്നു മുതല്‍ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ബിഹാറിലെ വിധി 'ചരിത്രപരവും അഭൂതപൂര്‍വവുമാണ്' എന്ന് വിശേഷിപ്പിച്ച മോദി, എന്‍ഡിഎയുടെ ഭരണ മാതൃകയ്ക്ക് ജനം അംഗീകാരം നല്‍കിയെന്നും, സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഖ്യത്തിന് വീണ്ടും അധികാരം നല്‍കിയെന്നും പറഞ്ഞു. 243 സീറ്റുകളില്‍ 202 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുകയും പ്രതിപക്ഷ മഹാസഖ്യം വെറും 33 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്നത്തെ വിജയം കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ബിജെപി പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജ്ജം നിറയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട്, 'ഗംഗ നദി ബിഹാറില്‍ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നതുപോലെ, ബിഹാര്‍ ബംഗാളില്‍ ബിജെപിയുടെ വിജയത്തിന് വഴി തുറന്നിരിക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് 'ജംഗിള്‍ രാജ്' പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരെയും മോദി അഭിനന്ദിച്ചു. ഇത് എന്‍ഡിഎയുടെ ഐക്യം വിളിച്ചോതുന്ന കാഴ്ചയായി. അടുത്ത ഘട്ട ഭരണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാംസ്‌കാരിക സ്വത്വം, യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വിപുലമായ അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. അതേസമയം, കോണ്‍ഗ്രസ് പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.