CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 2 Minutes 52 Seconds Ago
Breaking Now

അധ്യാപകന്റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്റെ നിര്‍ണായക മൊഴി, കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ

14 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ. അധ്യാപകന്റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. 

14 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വര്‍ഷം ഒളിവില്‍ തുടരാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്. ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം കിട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ മനപ്പൂര്‍വമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ നിലപാട് എടുത്തു. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2019ലാണ് പ്രൊഫസര്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.