CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 7 Seconds Ago
Breaking Now

നാല് വയസുകാരിയുടെ മരണം; സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

പ്രോട്ടോകോളില്‍ വീഴ്ചയുണ്ടായി. ക്ലാസ് മുറിയില്‍ കുട്ടികള്‍ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാന്‍ പാടില്ല.

ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂള്‍ സേഫ്റ്റി പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാന്‍ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷന്‍ അംഗം കെ കെ ഷാജു പറഞ്ഞത്.

പ്രോട്ടോകോളില്‍ വീഴ്ചയുണ്ടായി. ക്ലാസ് മുറിയില്‍ കുട്ടികള്‍ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാന്‍ പാടില്ല. അത് ഉറപ്പുവരുത്തേണ്ട ചുമതല പ്രിന്‍സിപ്പാളിനാണ്. നാളെ ഒരു സ്‌കൂളിനും ഇത്തരത്തിലുള്ള വീഴ്ച സംഭവികാതിരിക്കാനുള്ള വിധത്തിലുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സല്‍ ബെന്‍ (നാല്) സ്‌കൂള്‍ മുറ്റത്തുണ്ടായ അപകടത്തില്‍ മരിച്ചത്. സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥി ക്ലാസിലേക്ക് കയറാനായി ബസിന് പുറകിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിലെ മറ്റൊരു ബസ് ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.

അതേസമയം അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത് വന്നിരുന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴിതെറ്റിച്ചോടിയതാണ് അപകടകാരണമെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. സംഭവത്തില്‍ ആര്‍ക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.